| Tuesday, 3rd March 2015, 2:59 pm

സോണി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്നും പോവുന്നില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്:  സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നില്ലെന്ന് സോണി മൊബൈല്‍സ് തലവന്‍ അറിയിച്ചു. രണ്ടാഴ്ച്ച മുമ്പ് സ്മാര്‍ട് ഫോണ്‍, ടെലിവിഷന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് സോണി ചീഫ് എക്‌സിക്യൂട്ടീവ് കസ്യുവോ ഹിരാരി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി തുടക്കത്തില്‍ സോണി മൊബൈല്‍ വില്‍ക്കുന്നതിനെ കുറിച്ചുള്ള ആലോചനകളുണ്ടായിരുന്നുവെന്നും എന്നാല്‍ അതുണ്ടാവുകയില്ലെന്നും ഡിവിഷന്‍ തലവനായ ഹിറോകി ടൊടോകി പറഞ്ഞു.

ഒരു ഫ്രഞ്ച് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ടോടോകി ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ വിപണി സോണിയ്ക്ക് ഏത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് കമ്പനി സി.ഇ.ഒ കസ്യുവോ ഹിരാരി ഈയാഴ്ച്ച ബാര്‍സലോനയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വ്യക്തമാക്കുന്നതായിരിക്കുമെന്നും ടൊടോകി പറഞ്ഞു.

വൈവിധ്യങ്ങാളായ ഉല്‍പ്പന്നങ്ങളാണ് സോണി മൊബൈല്‍സിന്റേതെന്നും അത് ഒന്നുകൂടി കേന്ദ്രീകരിക്കേണ്ടതായുണ്ടെന്നും ടൊടോകി പറഞ്ഞു. മുമ്പത്തേക്കാള്‍ കൂടുതല്‍ നാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ യോജിപ്പിച്ചു നിര്‍ത്തുന്നതിനായി പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത് കമ്പനി പതുക്കെയാക്കുമെന്നും ടോടോകി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more