| Wednesday, 23rd November 2016, 9:41 am

പ്രസംഗത്തിനിടെ ബാങ്ക് മുഴങ്ങിയപ്പോള്‍ സംസാരം നിര്‍ത്തി തല മറച്ച് സോണിയ : അഭിനന്ദനവുമായി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉടന്‍ തന്നെ സോണിയ പ്രസംഗം നിര്‍ത്തുകയും ഷാള്‍കൊണ്ട് തല മറക്കുകയും ചെയ്തു. ബാങ്ക് വിളി കഴിയുന്നതുവരെ നിശബ്ദയായി നിന്ന അവര്‍ അതിന് ശേഷമാണ് പ്രസംഗം തുടങ്ങിയത്.


ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വേദിയില്‍ പ്രസംഗിക്കവേ ബാങ്ക് വിളി കേട്ടയുടനെ പ്രസംഗം നിര്‍ത്തി ഷാള്‍ കൊണ്ട് തല മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള ചിത്രപ്രദര്‍ശനം അലഹബാദില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.

ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനൊപ്പം കരുത്തുറ്റ രാജ്യംകൂടി ആക്കുക എന്നതായിരുന്നു ഇന്ദിരഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്‌നം എന്നും അതിന് വേണ്ടി അവര്‍ നടത്തിയ സമര്‍പ്പണത്തെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കവേയായിരുന്നു അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് മുഴങ്ങിയത്.

ഉടന്‍ തന്നെ സോണിയ പ്രസംഗം നിര്‍ത്തുകയും ഷാള്‍കൊണ്ട് തല മറക്കുകയും ചെയ്തു. ബാങ്ക് വിളി കഴിയുന്നതുവരെ നിശബ്ദയായി നിന്ന അവര്‍ അതിന് ശേഷമാണ് പ്രസംഗം തുടങ്ങിയത്.

പ്രസംഗം നിര്‍ത്തി തല ഷാള്‍കൊണ്ട് മറച്ച സോണിയയുടെ ചിത്രം ആരോ പകര്‍ത്തുകയും ഇത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു. ഇത് വൈറലാവുകയും ചെയ്തു.

സോണിയയുടെ മക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും അവര്‍ക്കൊപ്പം വേദിയിലുണ്ടായിരുന്നു. കഴിഞ്ഞ 27 വര്‍ഷമായി യു.പിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന അസംബ്ലി ഇലക്ഷനില്‍ യു.പിയില്‍ അധികാരത്തിലെത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. 30 ശതമാനം മുസ്‌ലീം പ്രാതിനിധ്യം ഉള്ള സംസ്ഥാനമാണ്  ഉത്തര്‍പ്രദേശ്.

Latest Stories

We use cookies to give you the best possible experience. Learn more