| Friday, 20th December 2019, 7:15 pm

'വിയോജിപ്പുകളെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുകയാണ് ബി.ജെ.പി'; പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി സോണിയാഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് അക്രമങ്ങള്‍ക്കെതിരേയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

‘ഒരു ജനാധിപത്യരാജ്യത്ത് സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരേയും നയങ്ങള്‍ക്കെതിരേയും ശബ്ദമുയര്‍ത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം അവഗണിക്കുകയാണെന്നും വിയോജിപ്പുകളെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുകയാണെന്നും’ സോണിയാഗാന്ധി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ മംഗ്‌ളൂരു വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞിരുന്നു. ഇന്നലെ മംഗ്‌ളൂരുവില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇവരെയാണ് തടഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച തണുപ്പന്‍ സമീപനത്തെ കഴിഞ്ഞ കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രിയങ്ക ഗാന്ധി ശക്തമായി വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ ട്വിറ്ററിലൂടെയല്ല നേതാക്കള്‍ പ്രതികരിക്കേണ്ടതെന്നാണ് കോര്‍ക്കമ്മിറ്റി യോഗത്തില്‍ പ്രിയങ്കഗാന്ധി വിമര്‍ശിച്ചത്. ഇതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

വെള്ളി, ശനി തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് എല്ലാ പി.സി.സികള്‍ക്കും പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ശനിയാഴ്ചയാണ് പ്രതിഷേധം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more