യുവജനതക്ക് മുന്നില്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച സി.ജെ.പി എന്ന മൂവ്‌മെന്റ് ഇന്ന് സമരത്തിലൂടെയും അടങ്ങാത്ത പോരാട്ടവീര്യത്തിലൂടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചു. നീറ്റ് പേപ്പര്‍ ലീക്കിനെതിരെ ദല്‍ഹിയില്‍ ആരംഭിച്ച പോരാട്ടം രാജ്യത്തെ യുവജനത മുഴുവന്‍ ഏറ്റെടുത്തു.
സമരത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ അവരുടെ പങ്കാളിത്തവും പിന്തുണയും അറിയിച്ച് രംഗത്തെത്തി. സമരം അതിന്റെ വിജയത്തിലെത്തിയതിന്റെ ആഹ്‌ളാദത്തിലാണ് യുവജനത. സമരം വിജയിച്ചപ്പോള്‍ അതിനെക്കുറിച്ചുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
അത്തരത്തിലൊരു പോസ്റ്റ് സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സമരത്തെക്കുറിച്ചുള്ള പോസ്റ്റുകളിലും റീലുകളിലും ചേര്‍ത്തിട്ടുള്ള പാട്ടുകളെക്കുറിച്ചാണ് പോസ്റ്റില്‍ പ്രതിപാദിച്ചിട്ടുള്ളത്. ‘രംഗ് ദേ ബസന്തി’, ‘ഖൂന്‍ ചലാ’, ‘സര്‍ഫറോഷി കീ തമന്നാ’ (രംഗ് ദേ ബസന്തി) ‘മാ തുഝേ സലാം’ (വന്ദേ മാതരം), ‘സദ്ദാ ഹഖ്’ (റോക്ക്‌സ്റ്റാര്‍), ജന ഗണ മന/ ധക്ക ലക്ക ബുക്ക (ആയുത എഴുത്ത്/ യുവ) എന്നീ പാട്ടുകളാണ് ഭൂരിഭാഗം റീലുകളിലുള്ളുമുള്ളത്.
ഈ പാട്ടിനെല്ലാം പൊതുവായി ഒരു സവിശേഷതയുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എ.ആര്‍ റഹ്‌മാനാണ് ഈ പാട്ടുകള്‍ക്കെല്ലാം ഈണം നല്‍കിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ പാട്ടുകളെല്ലാം ഇന്നത്തെ തലമുറക്ക് ഊര്‍ജം നല്‍കുന്നുണ്ടെന്നും റഹ്‌മാന്‍ എന്ന ലെജന്‍ഡിന്റെ വലുപ്പം ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്നും മൂവീ സ്ട്രീറ്റ് ഗ്രൂപ്പില്‍ വിഷ്ണു ഷാജി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
യഥാര്‍ത്ഥ ദേശീയത ഇതാണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറങ്ങി കോടിക്കണക്കിന് കളക്ഷനും കൈനിറയെ ദേശീയ അവാര്‍ഡും വാരിക്കൂട്ടുന്ന ഇപ്പോഴത്തെ പ്രൊപ്പഗണ്ട സിനിമകളിലെ ഒരു പാട്ടും ഇതിനായി സ്വീകരിക്കാത്തതും യുവാക്കളുടെ വിജയമെന്ന് വിഷ്ണു ഷാജി അഭിപ്രായപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ വിജയത്തിനിടെ പലരുടെയും ശ്രദ്ധയാകര്‍ഷിച്ച പോസ്റ്റായി ഇത് മാറിയിരിക്കുകയാണ്.
രംഗ് ദേ ബസന്തി എന്ന പാട്ടാണ് സി.ജെ.പിയുടെ പല റീലുകളിലും വന്നതെന്ന് കമന്റ് ബോക്‌സില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എ.ആര്‍. റഹ്‌മാനെന്ന ലെജന്‍ഡിനെ ചിലര്‍ പ്രശംസിക്കുന്നുമുണ്ട്. മറ്റ് റീജിയണല്‍ പാട്ടുകളും സമരത്തിന് വീര്യം പകര്‍ന്നിട്ടുണ്ട്. ആസാദി (ഗല്ലി ബോയ്), പ്രഹരം തുടരെ (ജന ഗണ മന), പോരാടുവോം (കാലാ) തുടങ്ങിയ പാട്ടുകളായിരുന്നു ഇതില്‍ ശ്രദ്ധേയം.
Content Highlight: Songs composed by A R Rahman used mostly in CJP protest reels