| Monday, 29th June 2020, 11:06 am

'ഒരു വിദേശ വനിതയുടെ ഗര്‍ഭത്തില്‍ നിന്നും ജനിച്ചയാള്‍ക്ക് ഒരിക്കലും രാജ്യസ്‌നേഹി ആവാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിക്കെതിരെ പ്രജ്ഞ സിംഗിന്റെ വിവാദ പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവും എം.പിയുമായ പ്രജ്ഞ സിംഗ് ഠാക്കൂര്‍.

വിദേശിക്ക് ജനിച്ച ഒരാള്‍ക്ക് ഒരിക്കലും ദേശസ്‌നേഹി ആകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.

” ഒരു വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നയാള്‍ക്ക് ഒരു ദേശസ്നേഹിയാകാന്‍ കഴിയില്ല, മണ്ണിന്റെ മകന് മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്,”
അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രജ്ഞ പരാമര്‍ശം നടത്തിയിരുന്നു. രണ്ട് രാജ്യത്ത് പൗരത്വമുള്ള ആളുകളില്‍ നിന്ന് രാജ്യസ്‌നേഹം പ്രതീക്ഷിക്കരുതെന്നായിരുന്നു പ്രജ്ഞ പറഞ്ഞത്.

മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രജ്ഞയുടെ നടപടിക്കെത്തിരെ നേരത്തെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more