| Saturday, 25th April 2026, 8:03 am

കണ്ണൂരിലില്‍ മഹിളാ മോര്‍ച്ചാ ജില്ലാ കമ്മിറ്റിയംഗത്തെ കഴുത്തറുത്ത് കൊന്ന് മകന്‍; സ്റ്റേഷനിലെത്തി കീഴടങ്ങി

നിഷാന. വി.വി

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി മകന്‍. താന്നിക്കുന്ന് മഠത്തില്‍ പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) നെയാണ് മകന്‍ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊന്നത്.

മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്. ഗീതമ്മയുമായുള്ള വാക്ക് തര്‍ക്കത്തിനൊടുവില്‍ കിടപ്പുമുറിയില്‍ വെച്ചാണ് ആക്രമിച്ചത്.

ബെംഗളൂരുവില്‍ ബി.സി.ഐ വിദ്യാര്‍ത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിമരുന്നിന് അടിമയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.

കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

നിലവില്‍ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്. പേരാവൂര്‍ ഡി.വൈ.എസ്.പി ചന്ദ്രമോഹന്‍, കേളകം എസ്.എച്ച്.ഒ. ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Content Highlight:  Son kills Mahila Morcha district committee member in Kannur; surrenders at station

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more