| Tuesday, 26th May 2026, 8:58 am

അന്‍സിബയുടെ മനസില്‍ ആരോ വിഷം കുത്തിവെച്ചിട്ടുണ്ട്; അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവന്‍ പിരിച്ച് വിടണം: മല്ലികാ സുകുമാരന്‍

നിഷാന. വി.വി

കൊച്ചി: താരസംഘടനായ അമ്മയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടി മല്ലികാ സുകുമാരാന്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിടണമെന്നും രണ്ടാമത് ഇലക്ഷന്‍ വെക്കട്ടെയന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

അന്‍സിബയുടെ മനസില്‍ ആരോ വിഷം കുത്തിവെച്ചിട്ടുണ്ടെന്നും ഈ തര്‍ക്കം കാരണം പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

അന്‍സിബയെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കൊണ്ടുവരണമെന്ന് വാദിച്ച ആളായിരുന്നു ടിനിടോം എന്നും ഇപ്പോള്‍ എങ്ങനെയാണ് ഇങ്ങനെ മാറിയത് എന്നതിനെക്കുറിച്ച് അറിയില്ലെന്നും അവര്‍ പറഞ്ഞു.

മീഡിയ അറിയുന്ന അത്രയും കാര്യങ്ങള്‍ പോലും അംഗങ്ങള്‍ അറിയില്ലെന്നും ഓഫീസില്‍ മുഴുവനും പത്ത് മുപ്പത് കാമറകളാണെന്നും അവര്‍ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ പറഞ്ഞു.

ടിനി ടോമിനെതിരെ അന്‍സിബ ഹസനും നീനാ കുറുപ്പും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ടിനിടോം തന്നെ ജിഹാദിയെന്ന് വിളിച്ചതായും പലരെയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് പറഞ്ഞിരുന്നുവെന്നും തനിക്കെതിരെ അവിഹിതാരോപണങ്ങള്‍ നടത്തിയെന്നും അന്‍സിബ ഹസന്‍ പറഞ്ഞിരുന്നു.

ടിനി ടോം കാരണമാണ് താന്‍ സംഘടനയുടെ നേതൃ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്നും അന്‍സിബ പറഞ്ഞു. തന്നെ അധിക്ഷേപിക്കുകയും അശ്ലീലം പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നീനാ കുറുപ്പും ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ആസൂത്രിതമായ ഗുഢ നീക്കമാണെന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ പ്രതികരണം.

Content Highlight: Someone has poisoned Ansiba’s mind; the entire AMMA executive committee should be dissolved: Mallika Sukumaran

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more