| Tuesday, 20th January 2026, 12:00 pm

നയപ്രഖ്യാപനത്തിൽ ചില ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തി; ഗവർണർക്കെതിരെ മുഖ്യമന്ത്രി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചില ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ മാറ്റങ്ങൾ വരുത്തിയാണ് ഗവർണർ പ്രസംഗം നടത്തിയതെന്നും ഇത് സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

12, 15, 16 ഖണ്ഡികകളാണ് മാറ്റിവായിച്ചിരിക്കുന്നതെന്നും കേന്ദ്ര വിമർശനങ്ങൾ ഉൾപ്പെട്ട വാചകങ്ങളാണ് മാറ്റി വായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബില്ലുകൾ കെട്ടിക്കിടക്കുന്നത്, കേന്ദ്രം സൃഷ്ട്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ അച്ചടിച്ച് നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ കൂട്ടിച്ചേർത്തും കൂട്ടിച്ചേർത്ത ഭാഗങ്ങൾ ഒഴിവാക്കിയും നയപ്രഖ്യാപനം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നയപ്രഖ്യാപനത്തിൽ ഗവർണർ ഒഴിവാക്കിയ ഭാഗങ്ങളും കൂട്ടിച്ചേർത്ത ഭാഗങ്ങളും നിലനിൽക്കില്ലെന്ന് സ്പീക്കർ പറഞ്ഞു.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇവിടെ ചൂണ്ടിക്കാണിച്ചത് സുപ്രധാനമായ കാര്യമാണ്. നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഗവർണർ നടത്തുന്നത് ഗവൺമെന്റിനുവേണ്ടി ക്യാബിനറ്റ് അംഗീകരിച്ച പ്രസംഗമാണ്. അതിൽ നിന്നും വിറ്റുപോകുന്നതോ വ്യതിചലിക്കുന്നതോ ആയ പരാമർശങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതല്ല. അതാണ് സഭയുടെ കീഴ് വഴക്കം,’ സ്‌പീക്കർ വ്യക്തമാക്കി.

Content Highlight: Some omissions and additions were made in the policy statement; CM opposes the Governor

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more