| Saturday, 29th April 2017, 4:59 pm

'ആ ചിത്രങ്ങള്‍ എന്റെ കരളലിയിച്ചു'; ഐ.പി.എല്‍ സമ്മാനത്തുക ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ദാനം ചെയ്തും പട്ടാളക്കാര്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ സൃഷ്ടിച്ച മാനോവേദന തുറന്നെഴുതിയും ഗൗതം ഗംഭീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവം തന്നെ പിടിച്ചുലച്ചെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍.

ജവാന്മാരുടെ കുട്ടികളുടെ ചികിത്സ ചെലവു മുഴുവന്‍ ഏറ്റെടുത്ത ഗംഭീര്‍ താന്‍ കടന്നു പോയ മാനസികാവസ്ഥയെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ്. കെ.കെ.ആറിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് താരം മനസ്സു തുറന്നത്.

” രണ്ട് അസോസിയേറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം പോലും എനിക്ക് ആസ്വദിക്കാന്‍ കഴിയും. പക്ഷെ ചില സംഭവങ്ങള്‍ ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതായിരുന്നു. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച്ച ഉണ്ടായത്.” അദ്ദേഹം പറയുന്നു.

സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കെതിരായ മാവോയിസ്റ്റ് ആക്രമണ വാര്‍ത്ത ഇന്നും മനസില്‍ തങ്ങി നില്‍കുന്നുണ്ട്. ബുധനാഴ്ച്ച രാവിലെ പത്രമെടുത്ത ഞാന്‍ കണ്ടത് തന്റെ അച്ഛന്റെ മൃതദേഹത്തെ സല്യൂട്ട് ചെയ്യുന്ന മകളുടെ ചിത്രമാണ്. മറ്റൊന്ന് ജവാന്റെ വിധവയെ സാന്ത്വനിപ്പിക്കുന്ന ചിത്രമായിരുന്നു.

വൈകുന്നേരമായിരുന്നു പൂനെയുമായുള്ള കളി. മത്സരത്തിനു മുന്നോടിയായുള്ള മീറ്റിംഗുകളില്‍ നിന്നും മീറ്റിംഗുകളിലേക്ക് പോകവെ ആ ചിത്രങ്ങള്‍ എന്റെ മനസില്‍ കിടന്നു വളര്‍ന്നു. കെ.കെ.ആര്‍ വിജയിച്ചാലും തോറ്റാലും അത് ആ 25 പട്ടാളക്കാരുടെ കുടുംബങ്ങളെ എങ്ങനെ ബാധിക്കും. ഇതേ കുറിച്ച് മറ്റ് താരങ്ങളോട് സംസാരിച്ചപ്പോള്‍ കളിയില്‍ മാത്രം ശ്രദ്ധിക്കാനായിരുന്നു ലഭിച്ച ഉപദേശം.


Also Read: ‘ഇതിഹാസങ്ങള്‍ മൗനം വെടിയൂ’; സച്ചിനുള്‍പ്പെടെയുള്ള താരങ്ങള്‍ വാ തുറന്ന് സംസാരിക്കണമെന്ന് വിനോദ് റായ്


തുടര്‍ന്നാണ് കറുത്ത ആംബാന്‍ഡ് ധരിച്ച് കളിക്കാന്‍ തീരുമാനിച്ചതും പട്ടാളക്കാരുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുക്കാന്‍ തീരുമാനച്ചതുമെന്നും ഗംഭീര്‍ കുറിക്കുന്നു.

ഇന്നലെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സുമായി നടന്ന മത്സരശേഷം തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് സമ്മാന തുകയും ഗംഭീര്‍ പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്കായി ഗംഭീര്‍ സംഭാവന ചെയ്തു.

We use cookies to give you the best possible experience. Learn more