| Thursday, 19th July 2018, 8:26 am

ചമ്പല്‍ നദിയില്‍ നിന്ന് സൈനികന്റെ മൃതദേഹം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍ നിന്നും ഇന്ത്യന്‍ സൈനികന്റെ മൃതദേഹം കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്വാളിന്റെ മൃതദേഹമാണ് നദിയില്‍ നിന്നും കണ്ടെത്തിയത്.

എന്നാല്‍ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്.

മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടനെ മാധ്യമങ്ങളെ അറിയിക്കുമെന്നും ഉന്നത പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹത്തില്‍ പലഭാഗങ്ങളിലായി മുറിവുകള്‍ ഉണ്ടെന്നും സൈനികന് നേരേ ആക്രമണം നടന്നതായി സംശയിക്കുന്നുണ്ടെന്നും സ്ഥലം എസ്.ഐ ധര്‍മ്മപാല്‍ പറഞ്ഞു.

updating….

Latest Stories

We use cookies to give you the best possible experience. Learn more