ബാംഗ്ലൂര്‍: ഇനി മുതല്‍ ബാംഗ്ലൂര്‍ നഗരത്തിലെ വീടുകളിലെല്ലാം സോളാര്‍ വാട്ടര്‍ ഹീറ്റര്‍ നിര്‍ബന്ധമാക്കും. സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി ഇനി പുതുതായി ഉണ്ടാക്കുന്ന എല്ലാവീടുകളിലും സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളാണ് അറിയിച്ചത്.
ഊര്‍ജജമന്ത്രി ശോഭാ കരണ്‍ദേശ് ആണ് ഇക്കാര്യം അറിയിച്ചത്. വര്‍ദ്ധിച്ചു വരുന്ന വൈദ്യുതിക്ഷാമം കണക്കില്ലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അവര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനങ്ങളില്ലെല്ലാം സോളാര്‍ ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും സോളാര്‍ ഉപകരണങ്ങള്‍ക്കെല്ലാം 5 ശതമാനത്തില്‍ കൂടുതല്‍ സബ്‌സിഡി അനുവദിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ നടപടി സ്വാഗതാര്‍ഹമാണെന്നാണ് രാഷ്ട്രീയപാര്‍്ട്ടികളുടെ വിലയിരുത്തല്‍.