| Thursday, 3rd December 2015, 12:59 pm

ഡിസംബര്‍ 10ന് ബിജു തെളിവ് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം:  മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍ ഡിസംബര്‍ 10ന് തെളിവുകളടങ്ങിയ സി.ഡി ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സി.ഡി ഹാജരാക്കാന്‍ 15 ദിവസത്തെ സാവകാശം വേണമെന്ന ബിജുവിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. അതേ സമയം സി.ഡി ഹാജരാക്കുന്നതിന് മുമ്പ് തനിക്ക് നിയമോപദേശം ആവശ്യമാണെന്ന് ബിജുരാധാകൃഷ്ണന്‍ പറഞ്ഞു.

അതേ സമയം തെളിവുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ബിജുവിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായും കമ്മീഷന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍ എം.എല്‍.എ, മന്ത്രി ഷിബു ബേബി ജോണ്‍, എ.പി.അനില്‍കുമാര്‍, അനില്‍കുമാറിന്റെ പി.എ നസറുളള, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു ബിജു രാധാകൃഷ്ണന്‍ ആരോപണമുന്നയിച്ചിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more