| Friday, 28th June 2013, 7:19 pm

സോളാര്‍ തട്ടിപ്പ്: ജോപ്പന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെങ്ങന്നൂര്‍: ##സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ടെനി ##ജോപ്പനെ പോലീസ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യംചെയ്തതിന് ശേഷം ##എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. []

ഉച്ചക്ക് 12 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചതിന് ശേഷം വൈകുന്നേരം ആറ് മണിയോടെയാണ് ജോപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോളാര്‍ തട്ടിപ്പില്‍ ജോപ്പന്റെ പങ്കിനെക്കുറിച്ച് തെളിവുകള്‍ ലഭിച്ചതായി എ.ഡി.ജി.പി ഹേമചന്ദ്രന്‍ വ്യക്തമാക്കി.

ജോപ്പനെതിരെ പത്തനംതിട്ട കോന്നി സ്വദേശി ശ്രീധരന്‍ നായരാണ് 40 ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി നല്‍കിയത്. മുഖ്യപ്രതി ##സരിത നായരുമായി ചേര്‍ന്ന് ജോപ്പന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്.

ശ്രീധരന്‍ നായരെ ##മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം ജോപ്പനും സരിതയും ചേര്‍ന്ന് ഇടപാട് ഉറപ്പിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജോപ്പനെ  ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ യൂണിറ്റില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി ആദ്യ ഗഡുവായാണ് ശ്രീധരന്‍ നായര്‍ 40 ലക്ഷം രൂപ നല്‍കിയത്. ഒന്നരക്കോടി രൂപയാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി പ്രതികള്‍ ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ടെനി ജോപ്പന്റെ മുറിയില്‍ വെച്ചാണ് ഈ കരാര്‍ ഉറപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വഞ്ചനാക്കുറ്റമാണ് ജോപ്പനെതിരെ ചുമത്തിയിരിക്കുന്നത്. നാളെ ജോപ്പനെ കോടതിയില്‍ ഹാജരാക്കും.

We use cookies to give you the best possible experience. Learn more