[]കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സീരിയില്‍ താരം ##ശാലു മേനോനും മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ##ടെന്നി ജോപ്പനും ജാമ്യം.[]
കോടതിയുടെ ഏത് ഉപാധിയും അംഗീകാരിക്കാമെന്നും തനിക്ക് സ്വാഭാവിക നീതി വേണമെന്നും ശാലു കോടതിയില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് ശാലുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ശാലുവിന്റെ പാസ്‌പോര്‍ട്ട് കോടതയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവന്തപരും മണക്കാട് സ്വദേശി റാസിഫലി നല്‍കിയ കേസിലാണ് ശാലുവിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ശാലുവിനെതിരായുള്ള രണ്ട് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
ബിജു രാധാകൃഷ്ണനെ രക്ഷപെടാന്‍ സഹായിച്ചുവെന്നും റാസികലിയില്‍ നിന്നും നാല്‍പതു ലക്ഷം രൂപ ബിജുവിനൊപ്പം ചേര്‍ന്ന് തട്ടിയെടുത്തുവെന്നുമുള്ള കേസുകളാണ് ശാലുവിനെതിരെയുള്ളത്.
സോളാര്‍ തട്ടിപ്പിനിരയായ പത്തനംതിട്ട കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്നായിരുന്നു ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത്.
50,000 രൂപയിലും രണ്ടാള്‍ ജാമ്യത്തിലുമാണ് ജോപ്പന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജോപ്പന്‍ കൊട്ടാരക്കര പുത്തൂര്‍ സ്റ്റേഷന്‍ പരിധി വിട്ട് പോകാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
ഒരു വര്‍ഷത്തേക്ക് ജോപ്പന്‍ കേരളം വിട്ട് പോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളും കോടതി മു്‌ന്നോട്ട് വെച്ചിട്ടുണ്ട്.
ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശാലു മേനോന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ശാലുവിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ചായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാല്‍ ടെന്നി ജോപ്പന് ജാമ്യം അനുവദിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ജോപ്പന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും ഇനി അദ്ദേഹത്തിന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉപയോഗിച്ച് തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജോപ്പനെ അറസ്റ്റു ചെയ്തത്.