| Wednesday, 2nd December 2015, 6:38 pm

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെ ഭരണപക്ഷത്തെ ആറുപേര്‍ക്ക് സരിതയുമായി ശാരീരികബന്ധം: ബിജു രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെ ഭരണപക്ഷത്തെ ആറുപേര്‍ക്ക് സോളാര്‍ കേസ് പ്രതി സരിതയുമായി ശാരീരികബന്ധമുണ്ടായിരുന്നുവെന്ന്  ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷന് മുമ്പാകെയാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ലൈംഗികാരോപണം ബിജുരാധാകൃഷ്ണന്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ബിജു പറഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമെ ഹൈബി ഈഡന്‍, അനില്‍കുമാര്‍, അനില്‍കുമാറിന്റെ പി.എ നസീറുള്ള, മന്ത്രി ഷിബു ബോബിജോണ്‍, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ക്കും സരിതയുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിക്കുന്നു. ഇവരുടെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും മുഖ്യമന്ത്രിയുടെ ദൃശ്യം തനിക്കുപോലും വിശ്വസിക്കാനായില്ലെന്നും ബിജു പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 5.5 കോടി രൂപ കോഴ നല്‍കിയെന്നും ബിജു രാധാകൃഷ്ണന്‍ ഇന്ന് സോളാര്‍ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കി. മൂന്ന്  ഘട്ടമായാണ് അഞ്ചര കോടി രൂപ  മുഖ്യമന്ത്രിക്ക് കൈമാറിയത്. അഞ്ച് കോടി പത്ത് ലക്ഷം മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കി. ജോപ്പനും ജിക്കുമോനും മുഖാന്തരം 40 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് നല്‍കി.

60:40 എന്ന രീതിയില്‍ ടീം സോളാറിന്റെ ലാഭവിഹിതം വീതിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ധാരണയുണ്ടാക്കിയെന്നും ഇതില്‍ 40 ശതമാനം ഉമ്മന്‍ ചാണ്ടിക്കാണെന്നും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ടീം സോളാറില്‍ പങ്കാളിയാക്കാമെന്ന് ധാരണയുണ്ടാക്കിയിരുന്നുവെന്നും കമ്മീഷന് ബിജു മൊഴിനല്‍കി. പാലക്കാട് കിന്‍ഫ്രയില്‍ 70 ഏക്കര്‍ ഭൂമി ടീം സോളാറിന് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിരുന്നവെന്നും സലീം രാജിന്റെ നിര്‍ദേശാനുസരണമാണ് പണം കൈമാറിയതെന്നും ബിജുവിന്റെ മൊഴിയിലുണ്ട്.

അഞ്ചരകോടിരൂപയോളം വിവിധ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും ഓഫീസും കൈപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കുന്നത് തന്റെ ജീവന് ആപത്താണെന്ന ബോധ്യം തനിക്കുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more