തിരുവനന്തപുരം: പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ പാളം തെറ്റി.
ബിലാസ് പൂര്‍- തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. ട്രെയിന്റെ എഞ്ചിന്റെ നാല് ചക്രങ്ങളാണ് പാളം തെറ്റിയത്. നിലവില്‍ ട്രാക്കില്‍ നിന്നും മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഇതോടെ തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മണ്ണ് പൂര്‍ണമായും നീക്കിയതിന് ശേഷമായിരിക്കും ഇനി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയൂവെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പരശുറാം എക്‌സ്പ്രസ് അടക്കമുള്ള നിരവധി ട്രെയിനുകള്‍ വെകും. പ്രദേശത്ത് കഴിഞ്ഞ ദിവസം മഴയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്.
തിരുവനന്തപുരം നോര്‍ത്ത്-നാഗര്‍കോവില്‍ ജങ്ഷന്‍ പാസഞ്ചര്‍, നാഗര്‍കോവില്‍ ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, നാഗര്‍കോവില്‍ ജങ്ഷന്‍-കൊല്ലം ജങ്ഷന്‍ പാസഞ്ചര്‍, കൊല്ലം ജങ്ഷന്‍-നാഗര്‍കോവില്‍ ജങ്ഷന്‍ പാസഞ്ചര്‍, നാഗര്‍കോവില്‍ ജങ്ഷന്‍ -തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, തിരുവനന്തപുരം നോര്‍ത്ത് -നാഗര്‍കോവില്‍ ജങ്ഷന്‍ പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
Content Highlight: Soil collapsed onto the railway tracks at Parassala; a train derailed—no casualties reported.