| Thursday, 25th May 2023, 6:59 pm

ഒരു സിനിമ കൂടി ചെയ്യാന്‍ ഞാനും മമ്മൂക്കയും അഡ്വാന്‍സ് വാങ്ങിയിരുന്നു, പിന്നീട് കാണുമ്പോള്‍ അദ്ദേഹം പറയുന്നത് ഇതാണ്: സോഹന്‍ സീനുലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഹന്‍ സീനുലാലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് ഡബിള്‍സ്. മമ്മൂട്ടി ഇരട്ട കഥാപാത്രമായി എത്തിയ ചിത്രത്തില്‍ നദിയ മൊയ്ദുവായിരുന്നു നായിക. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് തിയേറ്ററില്‍ കാര്യമായ വിജയം നേടാനായിരുന്നില്ല.

ഡബിള്‍സിന് ശേഷം താനും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി അഡ്വാന്‍സ് വാങ്ങിയിരുന്നു എന്ന് പറയുകയാണ് സോഹന്‍ സീനുലാല്‍. ആ പൈസ തിരിച്ചുകൊടുക്കേണ്ടി വരുമെന്ന് മമ്മൂട്ടി പിന്നീട് തന്നോട് പറയുമായിരുന്നു എന്നും ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സോഹന്‍ പറഞ്ഞു.

വീണ്ടും സിനിമ ചെയ്യാന്‍ ഒരു നിര്‍മാതാവില്‍ നിന്ന് ഞാനും മമ്മൂക്കയും അഡ്വാന്‍സ് വാങ്ങിയിരുന്നു. മമ്മൂക്ക ഇപ്പോഴും എന്നെ കാണുമ്പോള്‍ ആ നിര്‍മാതാവിന് നീ പൈസ തിരിച്ചുകൊടുക്കേണ്ടി വരും കേട്ടോ എന്ന് പറയാറുണ്ട്. എന്റെ കയ്യില്‍ പൈസ ഉണ്ട്, നിന്റെ കയ്യിലുണ്ടോ എന്നും ചോദിക്കും.

ഞാന്‍ മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്ത ആളാണ്. ഇനി മമ്മൂക്കയെ വെച്ച് ഒരു സിനിമ അല്ല എന്റെ ലക്ഷ്യം. മമ്മൂക്കയെ വെച്ച് ഇനിയും ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് എനിക്കും മമ്മൂക്കക്കും മലയാളികള്‍ക്കും പുതിയൊരു അനുഭവമായിരിക്കണം.

കൊമേഴ്‌സ്യല്‍ സിനിമകളെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകളും സോഹന്‍ പങ്കുവെച്ചു. ‘ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു കൊമേഴ്‌സ്യല്‍ സിനിമയെ സംബന്ധിച്ചിടത്തോളം അവരാണ് ഫൈനല്‍ ജഡ്ജ്‌മെന്റ് നടത്തേണ്ടത്. അവരത് കൈ വിട്ടാല്‍ നമ്മുടെ മിസ്റ്റേക്കാണ്. അത് കറക്ട് ചെയ്യുക. അടുത്ത സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവും. പക്ഷേ ഒരു സിനിമ സൂപ്പര്‍ ഹിറ്റാണെന്ന് കരുതി അടുത്ത സിനിമ ചെയ്യാന്‍ ഈസിയാണെന്ന് വിചാരിക്കരുത്.

കൊമേഴ്‌സ്യല്‍ സിനിമ ഒരു ഞാണിന്മേല്‍ കളിയാണ്. ഒരാള്‍ കാണുമ്പോള്‍ കൊള്ളില്ല എന്ന് പറഞ്ഞാല്‍ നമുക്കും കൊള്ളില്ല എന്ന് തോന്നും. അത് തിരിച്ചറിയേണ്ട ഒരു പോയിന്റാണ്. ഗംഭീരമല്ല എന്ന് തോന്നിയ ചിത്രം മറ്റുള്ള ആളുകള്‍ ഗംഭീരമാണെന്ന് പറഞ്ഞാല്‍ നമുക്കും ഗംഭീരമാണെന്നേ പറയാന്‍ പറ്റുകയുള്ളൂ. അത് കൊമേഴ്‌സ്യല്‍ സിനിമയുടെ ഒരു പ്രത്യേകതയാണ്. ഇത് ഞാണിന്മേല്‍ കളിയാണ്. ഒന്ന് അപ്പുറത്തേക്ക് വീണാല്‍ പോവും. അല്ലെങ്കില്‍ സൂപ്പര്‍ഹിറ്റാവും,’ സോഹന്‍ പറഞ്ഞു.

Content Highlight: sohan seenulal talks about mammootty and doubles

Latest Stories

We use cookies to give you the best possible experience. Learn more