ഹൈദരാബാദ്: വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍.
സി.എച്ച് ശശിധരന്‍ 37 ആണ് അറസ്റ്റിലായത്.
ഹൈദരാബാദിലെ ഗാന്ധിനഗറിലാണ് സംഭവം. നച്ചാനഗറിലെ വീട്ടില്‍ നിന്നാണ് യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ലഹരിക്കടിമപ്പെട്ട് ജോലി നഷ്ടപ്പെട്ടത്തോടെ കഞ്ചാവ് വാങ്ങാന്‍ പണമില്ലാതായതോടെയാണ് ടെറസില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതെന്നും എക്‌സൈസ് ഓഫീസര്‍ പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രംഗ റെഡ്ഡി എന്‍ഫോഴ്സ്മെന്റ് ‘എ’ സംഘം സ്ഥലത്ത് റെയ്ഡ് നടത്തി 17 കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തു.
ചെടികള്‍ മൂന്ന് മീറ്റര്‍ വരെ വളര്‍ന്നതായും അവയില്‍ ചിലത് പൂക്കാന്‍ തുടങ്ങിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെടികളില്‍ നിന്ന് ഏകദേശം 10 കിലോഗ്രാം വിളവ് ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
വാങ്ങുന്ന കഞ്ചാവില്‍ നിന്നുള്ള വിത്തുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ കൃഷി നടത്തിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കൂടുതല്‍ നടപടികള്‍ക്കായി ഘട്‌കേസര്‍ എക്‌സൈസ് സ്‌റ്റേഷന് കൈമാറിയിട്ടുണ്ട്.
ഇതേ എന്‍ഫോസ്‌മെന്റ് സംഘം മേഡപ്പിള്ളിയില്‍ കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് ബി.ടെക് വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു.
ബന്ദി അരുണ്‍കുമാര്‍, ബി.ആശിശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 480ഗ്രാം കഞ്ചാവാണ് ഇരുവരില്‍ നിന്നും പിടിച്ചെടുത്തത്.
Content Highlight: Software engineer arrested after losing job using cannabis; unable to buy, turns to terrace farming