| Monday, 31st July 2017, 5:00 pm

മേക്കപ്പിന്റെ പല ഭാവങ്ങള്‍ കണ്ടിട്ടുണ്ട്.. ഇത്രയ്ക്കു ഭയാനകമായ വേര്‍ഷന്‍ ആദ്യായിട്ടാ ; സോഷ്യല്‍മീഡിയയെ ഞെട്ടിച്ച് റിമയുടെ 'കരീബിയന്‍' ലുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി നടി റിമ കല്ലിങ്കലിന്റെ പുതിയ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍. കരീബിയന്‍ ലുക്കിലുള്ള റിമയുടെ ഫോട്ടോയ്ക്ക് വന്‍ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

മേക്കപ്പിന്റെ പല വിധത്തിലുള്ള ഭാവങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഇത്രയ്ക്ക് ഭയാനകമായ വേര്‍ഷന്‍ ആദ്യായിട്ടാണെന്നും പറഞ്ഞാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.

മലയാളിത്തം തുളുമ്പുന്ന മുഖസൗന്ദര്യം എന്നാണ് ചില വിരുതന്‍മാരുടെ കമന്റ്. ഉഗാണ്ട ഇഫക്ട് ഇപ്പോഴും താങ്കെളെ വിട്ടുപോയിട്ടില്ലെന്നും കിടിലന്‍ ചിത്രമാണെന്നും ചിലര്‍ പ്രതികരിക്കുന്നു.


Also Read:  ഇതാണ് ഹര്‍മന്‍ പ്രീതിന്റെ ജഴ്‌സി നമ്പറിന് പുറകിലെ രഹസ്യം 


ആഷിഖേ നിന്റെ പെണ്ണ് തട്ടമിട്ടിട്ടില്ലെന്നും ഇടാത്തത് നന്നായെന്നും അല്ലെങ്കില്‍ ഈ ഭംഗി കാണാന്‍ സ്വര്‍ഗത്തില്‍ പോകേണ്ടി വരുമായിരുന്നു എന്ന് പറയുന്നവരും ഉണ്ട്.

പലതരം ഫോട്ടോസ് അപ് ലോഡ് ചെയ്ത റിമയുടെ ഇത്തരമൊരു ഫോട്ടോ വേര്‍ഷന്‍ ആദ്യായിട്ടാണെന്നും മുടി പിരിച്ചുകൂട്ടിയ ആളെ സമ്മതിക്കണമെന്നും ചിലര്‍ കമന്റായി കുറിക്കുന്നു.

ഫോട്ടോ വലിയ ഭംഗി ഇല്ലെങ്കിലും തലമുടിയും കൂളിങ്ഗ്ലാസും സൂപ്പറാണെന്നും പെണ്ണേ നിനക്ക് ഒന്ന് തേച്ചൂകുളിച്ചൂടേ എന്ന കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്.

ഇതുവരെ എന്തോ കുറവുണ്ടായിരുന്നെന്നും ഇപ്പോള്‍ ശരിയായെന്നുമാരുടെ മറ്റുചിലരുടെ പ്രതികരണം.

















Latest Stories

We use cookies to give you the best possible experience. Learn more