| Monday, 21st January 2019, 11:42 am

'സ്വിച്ചിട്ടാല്‍ ബള്‍ബ് കത്തും, എന്നാല്‍ ബള്‍ബിട്ടാല്‍ സ്വിച്ച് കത്തില്ല'; അയ്യപ്പന് ജയ് വിളിച്ച അമൃതാനന്ദമയിയെ ട്രോളി കൊന്ന് സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പ ഭക്ത സംഗമ വേദിയില്‍ അയ്യപ്പന് ജയ് വിളിച്ച അമൃതാനന്ദമയിയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ.

ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചായിരുന്നു അമൃതാനന്ദമയി പ്രസംഗം തുടങ്ങിയത്. വേദിയിലുണ്ടായിരുന്ന പലരും ഈ മുദ്രാവാക്യം കേട്ട് അന്തംവിടുന്നുണ്ടായിരുന്നു.

പിണറായിയെ കാണുമ്പോള്‍ ശരണം വിളിക്കും. അയ്യപ്പന് ജയ് വിളിക്കും. കലികാലം. എന്ന് പറഞ്ഞാണ് അമൃതാനന്ദമയിയെ പലരും ട്രോളുന്നത്.
അമൃതാനന്ദമയിയെ വലിച്ചുകീറി ഒട്ടിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍.

“”സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റിക്കൊടുക്കണം, ഓക്‌സിജന്‍ കൊടുക്കണം. സമുദ്രജല മത്സ്യത്തിന് ഇത്തരം നിബന്ധനകള്‍ ഒന്നുമില്ല.

നദിയില്‍ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകള്‍ ഒന്നുമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോള്‍ അതില്‍ ക്ലോറിന്‍ ഇടണം, ഫില്‍ട്ടര്‍ ചെയ്യണം. അതില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് നമ്മള്‍ വേറെ വെള്ളത്തില്‍ കുളിക്കണം.”” തുടങ്ങിയ അമൃതാനന്ദമയിയുടെ പ്രസ്താവനകളെല്ലാം ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്.

ചില ട്രോളുകള്‍ കാണാം…..

ക്രഡിറ്റ്: വിനീത്
ട്രോള്‍ റിപ്പബ്ലിക്

ക്രഡിറ്റ്: അര്‍ജുന്‍ താഴശേരില്‍
ട്രോള്‍ റിപ്പബ്ലിക്

ക്രഡിറ്റ്: മിഥുന്‍ എം.എസ്
ട്രോള്‍ റിപ്പബ്ലിക്

ക്രഡിറ്റ്: മുഹമ്മദ് പാത്തിയേക്കര
ഐ.സി.യു

Latest Stories

We use cookies to give you the best possible experience. Learn more