മലയാളികളുടെ പ്രിയപ്പെട്ട താരമാണ് . ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട താരം ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ ചില അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.
കാൻസർ രോഗനിർണയത്തിന് ശേഷമായിരുന്നു താൻ ആദ്യമായി ഒരാളുമായി പ്രണയത്തിലായതെന്നും ചികിത്സ ആരംഭിച്ച് ഒരുവർഷത്തിന് ശേഷമായിരുന്നു വിവാഹമെന്നും മംമ്തപറഞ്ഞു.
സിനിമാമേഖലയിൽ നിന്ന് ഒരാളെ മാത്രമേ ഡേറ്റ് ചെയ്തിട്ടുള്ളൂവെന്നും, അയാൾ തന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം മറച്ചുവെച്ചായിരുന്നു തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും മമ്ത പറഞ്ഞു.
മംമ്ത മോഹൻദാസ്, Photo: Mamtha mohandas/ Facebook
ഈ തുറന്നുപറച്ചിലിന് പിന്നാലെ മമ്തയെ ഡേറ്റിന് വിളിച്ച ആ നായകൻ ആരാണെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ശക്തമായി ഉയരുന്നത്. മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ പേരുകൾ പലരും കമന്റുകളായി കുറിക്കുകയാണ്.
ജോസ് ആലുക്കാസ് അവതരിപ്പിക്കുന്ന ‘സെക്കന്റ് സൺറൈസ് ’ പോഡ്കാസ്റ്റിൽ സുഹാസിനി മണിരത്നവുമായി സംസാരിക്കുകയായിരുന്നു മമ്ത.
‘റിലേഷൻഷിപ്പുകളിലോ ഡേറ്റിങ്ങിലോ എനിക്ക് പരിചയമില്ലായിരുന്നു. ഒരു ബന്ധത്തിലാവുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു.
വിവാഹത്തിന് മുമ്പ് വളരെ ചുരുങ്ങിയ സമയം ഞാൻ രണ്ട് പുരുഷന്മാരെ പരിചയപ്പെട്ടിരുന്നു, കാൻസർ ചികിത്സയ്ക്കുശേഷം ഉടനെ. സിനിമയിൽ നിന്ന് ഒരാളെ മാത്രമേ ഞാൻ ഡേറ്റ് ചെയ്തിട്ടുള്ളു.
എന്നെ ഡേറ്റിന് ക്ഷണിക്കുമ്പോൾ അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഒരുമാസത്തിനുശേഷം അയാളുടെ സഹോദരനിൽനിന്നാണ് ഞാനിക്കാര്യം അറിയുന്നത്.
മംമ്ത മോഹൻദാസ്, Photo: Mamtha mohandas/ Facebook
എന്തിനാണ് എന്നെ ഡേറ്റിന് ക്ഷണിച്ചതെന്ന് ഞാൻ ചോദിച്ചു. അതിൽ കളവുണ്ടായിരുന്നു. എന്റെ അമ്മയോട് അനുവാദം വാങ്ങിച്ചാണ് ഞാൻ ഡേറ്റിന് പോയത്,’ മംമ്ത പറഞ്ഞു.
പിന്നീട് മറ്റൊരാളുമായി പരിചയപ്പെട്ടെങ്കിലും, ആ വ്യക്തി ഇടയ്ക്കിടെ മാത്രമേ തന്നെ വിളിക്കാറുണ്ടായിരുന്നുള്ളുവെന്നും, തന്റെ സമയം കളയുകയാണെന്ന് മനസിലായതോടെ ആ ബന്ധവും അവസാനിപ്പിച്ചതായും താരം വ്യക്തമാക്കി.
പിന്നീട് തന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ് മുൻ ഭർത്താവിനെ കണ്ടുമുട്ടിയതെന്നും, എന്നാൽ ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ലെന്നും മമ്ത കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിവിധ നടന്മാരുടെ പേരുകൾ ഉയർന്നുവരികയാണ്. പ്രിത്വിരാജ് സുകുമാരൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെ പേരുകളാണ് ചിലർ ഉന്നയിക്കുന്നത്. പ്രിത്വിരാജ് ആവാൻ ആണ് സാധ്യതയെന്നും പ്രത്യേകിച്ച്, ‘അൻവർ’ സിനിമയ്ക്ക് ശേഷം താരംവിവാഹിതനായതിനെ ചൂണ്ടിക്കാട്ടിയാണ് ചിലർ സോഷ്യൽ മീഡിയയിൽ സംശയങ്ങൾ പങ്കുവയ്ക്കുന്നത്.
Content Highlight: Social media searches for actor who asked Mamta Mohandas out on a date