| Monday, 23rd March 2026, 9:53 am

പാപ്പന് ഒരു എതിരാളി, അതും അങ്ങ് ഹോളിവുഡിൽ നിന്ന്; ‘കെയ്റ്റ് ലാറ’ ഇവൾ ചില്ലറക്കാരിയല്ല…

നന്ദന എം.സി

ജയസൂര്യയുടെ ആദ്യ നൂറ് കോടി നേട്ടത്തിലേക്ക് കടക്കുകയാണ് ആ ട്3. തിയേറ്റർ മുഴുവൻ ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. പാപ്പന്റെയും, പിള്ളേരുടെയും കൂട്ടത്തിലേക്ക് ഒരു പെൺ പുലിയും ഈ വട്ടം എത്തിയിരുന്നു.

ആടിൽ ഫീമെയിൽ കഥാപാത്രങ്ങൾ ഇല്ലെന്ന ആരാധകരുടെ പരാതിക്ക് വമ്പൻ മറുപടിയാണ് ചിത്രത്തിലെ ‘കെയ്റ്റ് ലാറ’ എന്ന കഥാപാത്രമായി എത്തിയ അലെയ ബോൺ നൽകിയിരിക്കുന്നത്. റിലീസിന് ശേഷം ജയസൂര്യയുടെ പാപ്പൻ കഥാപാത്രത്തോടൊപ്പം തന്നെ ഏറെ പ്രശംസ വാരി കൂട്ടുകയാണ് അലെയ ബോൺ.

ആ ട്3, Photo: IMDb

നടിയും സ്റ്റണ്ട് താരവുമായ അലെയ ബോൺ പാർക്കൗറിൽ വിദഗ്ധ പരിശീലനം നേടിയ ആളാണ്. ചിത്രത്തിലെ അലെയയുടെ ഫൈറ്റിങ് സീനുകളും ‘എന്റെ നേരെ തോക്ക് ചൂണ്ടുന്നത് എനിക്ക് ഇഷ്ടമല്ല’ എന്ന ഐക്കോണിക് ഡയലോഗും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ആട് 3യുടെ ആദ്യ ഷോ കഴിഞ്ഞുള്ള റിവ്യൂകളിൽ ഏറ്റവും അധികം നെഗറ്റീവ് കേട്ടത് ഇവരുടെ കഥാപാത്രത്തെ കുറിച്ചായിരുന്നു. എന്നാൽ സിനിമ കണ്ട ശേഷം ഈ കഥാപാത്രത്തിന് എന്താണ് ഇത്രയും നെഗറ്റീവ് വന്നതെന്ന് മനസിലായില്ലെന്ന അഭിപ്രായമാണ് പലരും പങ്കുവെക്കുന്നത്.

ആ ട്3, Photo: IMDb

ഒരു പക്ഷേ പാപ്പനേക്കാൾ ഫൈറ്റ് സീനുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തത് അലെയ ആണെന്നും, മറ്റേതെങ്കിലും കഥാപാത്രത്തെ നെഗറ്റീവ് പറഞ്ഞാലും ‘കെയ്റ്റ് ലാറ’ എന്ന കഥാപാത്രം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇതാണ് വില്ലത്തി, അതിന് പറ്റിയ ബി.ജി.എമ്മും കൂടി വന്നപ്പോൾ കഥാപാത്രം മാസ് ആയി മാറിയെന്നും ചിലർ കുറിക്കുന്നു. ആട് ഫ്രാഞ്ചൈസിയിലെ ആദ്യത്തെ ഫീമെയിൽ മെയിൻ കഥാപാത്രം എന്ന നിലയിൽ, ‘ഇത് ചില്ലറ കാരിയല്ല’ എന്ന ക്യാപ്ഷനോടെയാണ് പലരും താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുന്നത്.

എന്തായാലും പാപ്പനും, ഡ്യൂഡിനും, സർബത്ത് ഷമീറിനും, ചാത്തൻ സേവ്യർക്കും ഒരു വമ്പൻ എതിരാളിയായി തന്നെ അലെയ ബോൺ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്.

Content Highlight: Social media is praising Aadu 3 actress Aleya Bone

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more