| Tuesday, 14th April 2026, 7:01 pm

അടുത്തിടെ വഴിപ്പോക്കരായി മിന്നായം പോലെ സ്‌ക്രീനിൽ വന്ന രണ്ട് സംവിധായകർ; ചർച്ചയാക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

അടുത്തിടെ മലയാള സിനിമയിലെ ഒരു കൗതുകകരമായ ട്രെൻഡാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വലിയ രീതിയിൽ വിജയിച്ച രണ്ട് സിനിമകളിൽ അവരുടെ സംവിധായകർ തന്നെ ചെറിയ കാമിയോ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത് തന്നെയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

വാഴ 2, Photo: IMDb

വാഴ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സവിൻ സാ ഒരു സീനിൽ മിന്നായം പോലെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ വൈറലാകുന്നത്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിറും സംഘവും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിലേക്ക് കുതിച്ച വലിയ നേട്ടമായിരിക്കുകയാണ്. വലിയ താരനിര ഇല്ലാതെ തന്നെ യുവ തലമുറയുമായി കണക്റ്റ് ചെയ്ത കഥയും അവതരണവും ചിത്രത്തെ ഹിറ്റാക്കി.

ആലപ്പുഴ ജിംഖാന, Photo: IMDb

അതേസമയം, മറ്റൊരു വൻ ഹിറ്റായ ആലപ്പുഴ ജിംഖാനയും സമാനമായ ഒരു കാരണത്താൽ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ചിത്രത്തിന്റെ സംവിധായകൻ ഖാലിദ് റഹ്മാൻ ഒരു ഷോട്ടിൽ പ്രത്യക്ഷപ്പെട്ടത് ആരാധകർ ശ്രദ്ധിച്ചു. ചെറിയൊരു രംഗം മാത്രമായിരുന്നെങ്കിലും അതും ചർച്ച ചെയ്യപെടുകയാണിപ്പോൾ.

ഈ രണ്ടു സംഭവങ്ങളും ചേർന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. ‘സംവിധായകർ കാമിയോ ആയി വന്നാൽ സിനിമ ഹിറ്റാകും’ എന്ന രീതിയിലുള്ള കമന്റുകൾ വരെ ആരാധകർ പങ്കുവെക്കുന്നു.

നസ്‌ലെന്, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആലപ്പുഴ ജിംഖാനയും വലിയ വിജയമായി മാറിയിരുന്നു.

ഇതിനിടെ വാഴ 2 ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ്. 200 കോടി ക്ലബ്ബിലേക്ക് ചിത്രത്തിനെത്താൻ ഇനി ഏതാനും കുറച്ചു സഖ്യകൾ മാത്രമാണ് അവശേഷിക്കുന്നത്.

Content Highlight: Social media is discussing the directors who made cameo appearances in their films.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more