| Friday, 15th May 2026, 9:14 am

'ഒരാൾ മിസ്സായെന്നറിഞ്ഞപ്പോൾ ഒരു ക്യൂരിയോസിറ്റി, സോജാ ഡെസ്പല്ലല്ലോ അല്ലേ...?'; മോഹിനിയാട്ടത്തിലെ ഡിലീറ്റഡ് സീൻ ഏറ്റെടുത്ത് പ്രേക്ഷകർ

നന്ദന എം.സി

മോളിവുഡിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ് ഒരു സിനിമ തിയേറ്ററിൽ പരാജയപ്പെടുകയും അതിന്റെ രണ്ടാം ഭാഗം വൻ വിജയമായി മാറുകയും ചെയ്യുന്നത്.

അത്തരത്തിൽ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് നായകനായെത്തിയ ചിത്രം തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെങ്കിലും, ഒ.ടി.ടി റിലീസിന് ശേഷം മികച്ച അഭിപ്രായം നേടി ശ്രദ്ധിക്കപ്പെട്ടു.

മോഹിനിയാട്ടം, Photo: IMDb

ആ മികച്ച പ്രതികരണങ്ങൾക്ക് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി മോഹിനിയാട്ടം ഒരുങ്ങിയത്. തിയേറ്ററിലും പിന്നീട് ഒ.ടി.ടി റിലീസിനുശേഷവും ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഇപ്പോൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ഒരു ഡിലീറ്റഡ് സീനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദരാജയെ കാണാതാകുന്നതിനെ തുടർന്ന് നാട്ടുകാർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അന്വേഷിച്ച് എത്തുന്ന രംഗമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

നാട്ടുകാർ ഗോവിന്ദരാജയുടെ ഭാര്യ സോജയോട് സംസാരിക്കുന്ന രംഗങ്ങൾ ഉൾപ്പെട്ട ഈ സീൻ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ രസകരമായേനെയെന്നാണ് പ്രേക്ഷകർ പറയുന്നത്.

എന്തിനാ എല്ലാവരും ഇങ്ങോട്ട് വന്നത്? എന്ന് സോജ ചോദിക്കുമ്പോൾ, ‘ഒരാൾ മിസ്സായെന്നറിഞ്ഞപ്പോൾ ഒരു ക്യൂരിയോസിറ്റി’ എന്ന മറുപടിയും, ‘സോജാ ഡെസ്പല്ലല്ലോ അല്ലേ…?’ എന്ന ഡയലോഗും പ്രേക്ഷകരെ ചിരിപ്പിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. നാട്ടുകാരുടെ സംസാരശൈലിയും പ്രതികരണങ്ങളുമാണ് സീനിന്റെ പ്രധാന ആകർഷണമെന്ന് ആരാധകർ പറയുന്നു.

മോഹിനിയാട്ടം , Photo: YouTube/ Screengrab

ഡിലീറ്റഡ് സീനായിട്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഈ രംഗത്തിന് കഴിഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ചിത്രത്തിലെ ഹാസ്യരംഗങ്ങളും കഥാപാത്രങ്ങളുടെ അവതരണശൈലിയും തന്നെയാണ് മോഹിനിയാട്ടം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരമാക്കുന്നതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

ചിത്രത്തിൽ സൈജു കുറുപ്പിന് പുറമെ കലാരഞ്ജിനി, ജഗതീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, ശ്രീജ രവി തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Social media is discussing a deleted scene from the movie Mohiniyattam.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more