| Friday, 13th February 2026, 1:48 pm

ഏതാണ് നല്ലത് എന്ന് പറയാൻ പറ്റാത്ത വിധം രണ്ടും കിടിലം വർക്ക്സ്; പ്രേമലുവിൽ പറയാനുള്ള ആകെ ഒരു നെഗറ്റീവ് അതുമാത്രമെന്ന് പ്രേക്ഷകർ

നന്ദന എം.സി

മലയാളികൾക്ക് പുതുമയാർന്ന പ്രണയാനുഭവം സമ്മാനിച്ച ചിത്രമാണ് പ്രേമലു. മമിത ബൈജു നായികയായും നെസ്‌ലെൻ നായകനായും എത്തിയ ഈ ചിത്രം കേരളത്തിനകത്തും പുറത്തും ശ്രദ്ധ നേടിയിരുന്നു. കഥയും കഥാപാത്രങ്ങളും മാത്രമല്ല, സിനിമയിലെ ഗാനങ്ങളും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയതോടെ ചിത്രം യുവതി യുവാക്കളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

അതേസമയം, തമിഴിൽ പുറത്തിറങ്ങിയ ഡ്യുഡ് എന്ന ചിത്രവും സമാനമായ രീതിയിൽ യുവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

ഡ്യുഡ്, Photo: IMDb

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് രണ്ട് സിനിമകളുടെയും ഒറിജിനൽ സൗണ്ട് ട്രാക്ക് (ഒ.എസ്.ടി.) സംബന്ധിച്ച ആരാധകരുടെ അഭിപ്രായങ്ങളാണ്. അടുത്തിടെ വന്ന റോം-കോം സിനിമകളെ അപേക്ഷിച്ച് ‘പ്രേമലു’വും ‘ഡ്യുഡ്’ഉം സംഗീതപരമായി ഒരു പടി മുന്നിലാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ചിത്രങ്ങളുടെ സംഗീതം ഒരുക്കിയ വിഷ്ണു വിജയ്, സായി അഭ്യങ്കർ എന്നിവർ സിനിമയുടെ മൂഡിനും ഇമോഷനും വലിയ പിന്തുണ നൽകിയെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

‘ഡ്യുഡ്’ലെ ‘ഊരും ബ്ലഡ് ’ പോലുള്ള ഗാനങ്ങൾ ഇന്നും ആരാധകരുടെ പ്ലേലിസ്റ്റിൽ ഇടം പിടിച്ചിരിക്കുമ്പോൾ, പ്രേമലു’വിലെ ‘ചലോ ഹൈദ്രബാദ്, ‘കുട്ടികുടിയേ’ എന്നീ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ സ്ഥിരമായി ട്രെൻഡാകുന്നവയാണ്.

പ്രേമലു.Photo: IMDb

എന്നാൽ ചിലർ ‘പ്രേമലു’ സിനിമയ്ക്ക് മികച്ച കഥയും അവതരണവും ഉണ്ടെങ്കിലും ഒ.എസ്.ടി. അത്ര ശക്തമല്ലെന്ന് അഭിപ്രായപ്പെടുന്നു. ആ ഒരു പോരായ്മ മാത്രമേ ആ സിനിമയ്ക്കുള്ളു എന്നും ചൂണ്ടിക്കാട്ടുന്നു. മറുവശത്ത്, ‘ഡ്യുഡ്’ ചിത്രത്തിന്റെ പ്രധാന ശക്തി അതിന്റെ മ്യൂസിക്കാണെന്നും സിനിമയെ ഉയർത്തിയത് അതുതന്നെയാണെന്നും പറയുന്നു. എന്തായാലും, ഏതാണ് മികച്ചത് എന്ന് പറയാൻ കഴിയില്ലെന്നും ആരാധകർ കുറിക്കുന്നു.

എന്തൊക്കെയായാലും രണ്ടു സിനിമകളും പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ സിനിമയായിരുന്നെന്നും അവയിലെ ഗാനങ്ങളും എടുത്തു പറയേണ്ടത് തന്നെയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Content Highlight: Social media is a discussion about the movie Dude and the movie Premalu.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more