| Saturday, 10th January 2026, 5:25 pm

ഇവനാണ് നമ്മുടെ സെക്കന്‍ഡ് ഹാഫ് സ്റ്റാര്‍; സന്ദീപിന് പുതിയ പേരിട്ട് സോഷ്യല്‍ മീഡിയ

ഐറിന്‍ മരിയ ആന്റണി

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് സന്ദീപ് പ്രദീപ്. ഷോര്‍ട് ഫിലിമില്‍ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ സന്ദീപ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാം പടി എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച സന്ദീപ് ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ മനുസ്വരാജ് സംവിധാനം ചെയ്ത പടക്കളം എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് എന്ന നടനെ പ്രേക്ഷകര്‍ ആഘോഘിച്ച് തുടങ്ങിയത്.

View this post on Instagram

A post shared by ZephoX (@zephox__)

ഒടുവില്‍ പുറത്തിറങ്ങിയ എക്കോയിലെ പീയൂസ് എന്ന കഥാപാത്രവും മികച്ച അഭിപ്രായം നേടി. ഇപ്പോള്‍ സന്ദീപ് അഭിനയിച്ച മൂന്ന് സിനിമകളെ താരതമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ആദ്യപകുതിയില്‍ ഒരു ശാന്തനായി ഒതുങ്ങി നിന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കെത്തുമ്പോള്‍ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്ന സന്ദീപിനെയാണ് ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ എന്നീ സിനിമകളില്‍ കാണുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സന്ദീപ് പ്രദീപ് photo: ആലപ്പുഴ ജിംഖാന

‘ബ്രോ ഇന്‍ ഫസ്റ്റ് ഹാഫ് ഈസ് ഓക്കെ ബട്ട് സെക്കന്‍ഡ് ഹാഫ്’ എന്ന് കാണിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ കാണുന്ന കമന്റുകളും രസകരമാണ്.

സന്ദീപ് പ്രദീപ്. photo: പടക്കളം

സെക്കന്‍ഡ് ഹാഫാണ് പുള്ളിയുടെ മെയ്ന്‍ സാധനം, സെക്കന്‍ഡ് ഹാഫ് സ്റ്റാര്‍, അല്ലെങ്കിലും മച്ചാന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ പൊളിയാണ് എന്നിങ്ങനെയുള്ള കമന്റ് കാണാം. സെക്കന്‍ഡ് ഹാഫ് കത്തിക്കല്‍ സ്പെഷ്യലിസ്റ്റ് ചെക്കന്‍ ചുമ്മാ തീ എന്നൊരു കമന്റും കാണാം. അങ്ങനെ മോളിവുഡിന് പുതിയ ഒരു ഹീറോ കൂടെയായി. സെക്കന്‍ഡ് ഹാഫ് സൂപ്പര്‍ സ്റ്റാര്‍ എന്നീ കമന്റുമുണ്ട്.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയില്‍ ഷിഫാസ് എന്ന കഥാപാത്രമായാണ് സന്ദീപ് എത്തിയത്. നസ്ലെന്റെ സുഹൃത്തായി എത്തിയ കഥാപാത്രം തുടക്കത്തില്‍ കുറച്ച് ചളിയും കോമഡിയുമൊക്കെ അടിക്കുന്ന കഥാപാത്രമാണ്. രണ്ടാം പകുതിയില്‍ ഈ കഥാപാത്രം ഫൈറ്റ് ചെയ്യുന്നതും ആറ്റിറ്റിയൂഡും സ്വാഗും കാണിക്കുന്നതുമെല്ലാം കാണാം.

പടക്കളത്തിലെ ജിതിന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ബോഡി സ്വാപ്പ് സംഭവിച്ച് രഞ്ജിത്ത് സാറായാണ് സന്ദീപ് അഭിനയിക്കുന്നത്. അവിടെയും ഫസ്റ്റ് ഹാഫില്‍ അധികം സ്‌കോര്‍ ചെയ്യാതെ ഇരുന്ന സന്ദീപിന്റെ റേഞ്ച് ഒറ്റടയിക്ക് മാറുകയാണ്.

എക്കോയിലെ പീയൂസും ഇത്തരത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സ്‌കോര്‍ ചെയ്യുന്ന കഥാപാത്രമാണ്. തുടക്കത്തില്‍ മ്ലാത്തി ചേടത്തിയുടെ സഹായിയായി അല്ലറ ചില്ലറ വീട്ടുകാര്യങ്ങള്‍ നോക്കുന്ന ഒരു പയ്യനായാണ് സന്ദീപിനെ കാണിക്കുന്നത്. എന്നാല്‍ സന്ദീപ് ആരാണെന്ന് അറിയുന്നിടത്ത് വീണ്ടും ഒരു കാര്യക്ടര്‍ സിച്ച് സംഭവിക്കുന്നു.

പടക്കളം എന്ന സിനിമക്ക് ശേഷമാണ് സന്ദീപിന് ഇന്‍ഡസ്ട്രിയില്‍ ഒരു ഹൈപ്പുണ്ടായത്. തിയേറ്ററില്‍ ഹിറ്റായ ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും ശ്രദ്ധിക്ക്‌പ്പെട്ടു. അതേസമയം കോസ്മിക് സാസണാണ് സന്ദീപിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം.

Content highlight: Social media gives Sandeep Pradeep a new name: Second Half Star

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more