| Tuesday, 24th February 2026, 3:45 pm

ഒരൊറ്റ രാത്രികൊണ്ട് താടി മുളയ്ക്കുമോ? പാന്റ് എങ്ങനെ മുണ്ട് ആയി.. ഹിറ്റ് സിനിമകളിലെ ചില കണ്ടിന്യൂറ്റി മിസ്റ്റേക്കുകൾ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

നന്ദന എം.സി

കഥാപാത്രങ്ങളുടെ വ്യത്യസ്‍തതയിലും തിരക്കഥയുടെ നിലവാരത്തിലും എന്നും മുന്നിട്ട് നിൽക്കുന്ന ഒരു ഇന്ഡസ്ട്രിയാണ് മലയാളം സിനിമ ഇൻഡസ്ടറി. കാലപ്പഴക്കമില്ലാതെ അന്നും ഇന്നും സ്വന്തം ശൈലിയിൽ മുന്നേറുന്ന മലയാള സിനിമകളിൽ പോലും ചില രസകരമായ കണ്ടിന്യൂറ്റി മിസ്റ്റേക്കുകൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ പഴയതും പുതുതുമായ നിരവധി സിനിമകളിലെ ഇത്തരം ചെറിയ പിഴവുകൾ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

നിറക്കൂട്ട് എന്ന ചിത്രമാണ് ആദ്യം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം ‘നാളെ ആശുപത്രിയിൽ പോകണം’ എന്ന് പറയുന്ന രംഗത്തിൽ വലിയ താടി ഇല്ലാതെയാണ് കാണുന്നത്. എന്നാൽ അടുത്ത ദിവസം ആശുപത്രി രംഗത്തിൽ എത്തിയപ്പോൾ മുഖം നിറയെ താടി. ഒരു രാത്രികൊണ്ട് ഇത്ര വളർച്ചയോ എന്നതാണ് സോഷ്യൽ മീഡിയയുടെ രസകരമായ ചോദ്യം.

ദൃശ്യം, Photo: YouTube/ Screengrab

അതുപോലെ തന്നെ ദൃശ്യം സിനിമയിലെ പൊലീസ് സ്റ്റേഷൻ രംഗത്തിൽ ഷാജോൺ മോഹൻലാലിനെ ചവിട്ടുന്ന ഷോട്ടിൽ ഷർട്ടിൽ ബൂട്ടിന്റെ അടയാളം വ്യക്തമായി കാണാം. എന്നാൽ തൊട്ടടുത്ത ഷോട്ടിൽ ആ അടയാളം കാണാനില്ല.

സ്ഫടികം ചിത്രത്തിൽ ആടുതോമ കോടതിയിൽ കാത്തിരിക്കുന്ന രംഗങ്ങളിൽ ആദ്യം ചെരുപ്പ് ധരിച്ചിരിക്കുമ്പോൾ പിന്നീട് ഷൂ ആയി മാറുന്നതും കണ്ടിന്യൂറ്റി മിസ്റ്റേക്കായി പ്രേക്ഷകർ എടുത്തുപറയുന്നു.

അതുപോലെ ഏയ് ഓട്ടോയിൽ ഒരേ സമയത്ത് രണ്ട് വ്യത്യസ്ത ഓട്ടോകൾ പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ദി കിംഗ് സിനിമയിൽ ഒരു നിമിഷം പാന്റ് ധരിച്ച മമ്മൂട്ടി അടുത്ത ഷോട്ടിൽ മുണ്ടിൽ എത്തുന്നതും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ഇൻ ഹരിഹർ നഗർ, Photo: YouTube/ Screengrab

എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച ഇൻ ഹരിഹർ നഗർ സിനിമയിൽ അശോകൻ സംസാരിക്കുന്നതിനിടെ താരത്തിന്റെ ബെൽറ്റിന്റെ നിറം മാറുന്നതും പ്രേക്ഷകർ പിടികൂടി. പഞ്ചാബി ഹൗസിൽ മോഹിനിയുടെ ഷാളിന്റെ കളർ മാറുന്നതും കണ്ടിന്യൂറ്റി ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

കൂടാതെ രാപകൽ സിനിമയിൽ ആനയെ വിറ്റതിന് ശേഷം വീണ്ടും ആനയെ കാണിക്കുന്നതും പ്രേക്ഷകർ എടുത്ത് പറയുന്നു.

പഞ്ചാബി ഹൗസ്, Photo: YouTube/ Screengrab

ഇതിനൊപ്പം തിങ്കളാഴ്ച നിശ്ചയം സിനിമയിൽ മോതിരം ഇടുന്ന കൈ മാറുന്നതും, അയ്യപ്പനും കോശിയിൽ കേക്ക് ബോക്സ് രണ്ട് പ്രാവശ്യം തുറക്കുന്നതും, കല്യാണരാമൻ സിനിമയിൽ കൂൾ ഡ്രിങ്ക്സിന്റെ നിറം മാറുന്നതുമെല്ലാം പ്രേക്ഷകർ രസകരമായി പങ്കുവെക്കുന്നു.

എന്തായാലും, ഈ ചെറിയ അബദ്ധങ്ങൾ സിനിമയുടെ മഹത്വം കുറയ്ക്കുന്നില്ല. മറിച്ച് വർഷങ്ങൾക്കിപ്പുറവും സിനിമകൾ ഇങ്ങനെ ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ തെളിവായി തന്നെയാണ് പലരും ഇതിനെ കാണുന്നത്.

Content Highlight: Social media finds some continuity errors in movies

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more