തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മലയാളത്തിലെ മുന്‍നിര താരമായ നിവിന്‍ പോളിക്ക് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ. നിവിന്‍-അജു വര്‍ഗീസ് കോമ്പിനേഷനും സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ ടച്ചുമുള്ള സര്‍വ്വം മായ ഹൊറര്‍-കോമഡി ഴോണറിലെത്തി 150 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. എന്നാല്‍ ചിത്രത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അരങ്ങേറ്റക്കാരിയായ റിയ ഷിബു അവതരിപ്പിച്ച ഡെലൂലൂ എന്ന കഥാപാത്രമായിരുന്നു.
സര്‍വ്വം മായയില്‍ റിയ ഷിബു. Photo: India Today
മലയാളികള്‍ക്ക് കണ്ടുപരിചയമില്ലാത്ത മാനറിസങ്ങള്‍ക്കൊപ്പം റിയ ഷിബുവിന്റെ എനര്‍ജി പ്രേക്ഷകരിലേക്ക് കണക്ടായപ്പോള്‍ മലയാളത്തിന് ക്യൂട്ടായ ഒരു ഗോസ്റ്റിനെയായിരുന്നു ചിത്രത്തിലൂടെ ലഭിച്ചിരുന്നത്. മലയാള സിനിമയ്ക്ക് പുറത്ത് നിന്നും താരത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ അതേ വൈബില്‍ തന്നെയാണ് മെയ് 14ന് റിലീസ് ചെയ്യാനിരിക്കുന്ന അതിരടിയിലും റിയ ഷിബുവെത്തുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം സൂചിപ്പിക്കുന്നത്.
കോളേജ് വിദ്യാര്‍ത്ഥികളായി ബേസിലും റിയ ഷിബുവും പ്രത്യക്ഷപ്പെട്ട ഗാനത്തില്‍ റിയ ഷിബുവും ഇരുവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. സ്വാതി. ആര്‍.ശങ്കറെന്ന കഥാപാത്രമായാണ് ചിത്രത്തില്‍ റിയ ഷബു വേഷമിടുന്നതെന്ന് കാണാം. ഇതോടെ സര്‍വ്വം മായയില്‍ നിര്‍ത്തിയ റിയ ഷിബുവിന്റെ പ്രകടനം അതിരടിയില്‍ തുടര്‍ന്ന് കാണാണെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ടൊവിനോ, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ മലയാളത്തിലെ മികച്ച എന്റര്‍ടെയിനേഴ്‌സിനൊപ്പം റിയ ഷിബുവും എത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.
അതിരടി. Photo: IMDB
ബേസില്‍ ജോസഫും ഡോ.അനന്തു.എസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയുടെ സംവിധായകരിലൊരാളായ അരുണ്‍ അനിരുദ്ധനാണ്. ഷെറിന്‍ ശിഹാബ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Social media eager to see Riya shibu as Athiradi set to release on May 14