ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ഒന്നുപോലും ബാക്കിവെക്കാതെ എല്ലാം തൂത്തുവാരുമെന്ന് പലരും കരുതുന്ന ചിത്രമാണ് ദൃശ്യം 3. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ചിത്രം ഇടംനേടിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ അഞ്ചാമത്തെ 100 കോടി ചിത്രമാണ് ഇത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറിയ ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം വരവ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന് എട്ട് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം ഒരുങ്ങിയത്. ഇനി എന്തിനാണ് ദൃശ്യത്തിനൊരു സീക്വലെന്ന് ചോദിച്ചവരെ അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു ദൃശ്യം 2. കഴിഞ്ഞവര്‍ഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം സംവിധായകന്‍ അനൗണ്‍സ് ചെയ്തത്. മൂന്നാം ഭാഗം തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് മറ്റൊരു ചോദ്യമാണ്.
ദൃശ്യം.Photo:The New Indian Express
മൂന്നാം ഭാഗത്തെക്കുറിച്ച് ആദ്യ സ്പാര്‍ക്ക് തനിക്ക് ലഭിച്ചത് ഗായിക കെ.എസ്. ചിത്രയില്‍ നിന്നാണെന്ന് ജീത്തു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി പോയപ്പോഴായിരുന്നു ഈ സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 3യുടെ താങ്ക്‌സ് കാര്‍ഡില്‍ കെ.എസ്. ചിത്രയുടെ പേരുമുണ്ടായിരുന്നു.
ഇതോടെ ജീത്തുവിനോട് കെ.എസ്. ചിത്ര എന്താകും പറഞ്ഞിട്ടുണ്ടാവുക എന്നാണ് പലരും ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പല സിനിമാപേജുകളിലും ഇതിനെക്കുറിച്ച് പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ചിത്ര പറഞ്ഞ വാക്കില്‍ നിന്ന് തനിക്ക് ക്ലൈമാക്‌സിനെക്കുറിച്ച് ഒരു ഐഡിയ ലഭിച്ചെന്നായിരുന്നു ജീത്തു പറഞ്ഞത്.
കെ.എസ്. ചിത്ര Photo: Screen grab/ I Am with Dhanya Varma
ജോര്‍ജുകുട്ടി സിനിമ ചെയ്യുമോ ഇല്ലയോ, ഇത്രയും പ്രശ്‌നങ്ങള്‍ തരണം ചെയ്ത് ജോര്‍ജുകുട്ടി അഞ്ജുവിന്റെ കല്യാണം നടത്തുമോ, പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ ജോര്‍ജുകുട്ടി പൊലീസില്‍ കീഴടങ്ങുമോ ഇല്ലയോ എന്നൊക്കെ പലരും പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവെക്കുന്നത്. സിനിമയിലെ സ്‌പോയ്‌ലറും ചിലര്‍ പങ്കുവെക്കുന്നുണ്ട്.
എന്നാല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ദൃശ്യം 3ക്ക് നേരെ പല വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ജീത്തു ജോസഫിന്റെ ലൂപ്‌ഹോളുകളില്ലാത്ത തിരക്കഥയും ചില ആര്‍ട്ടിസ്റ്റുകളുടെ അമച്വര്‍ പ്രകടനവും ചിത്രത്തെ പിന്നോട്ടു വലിക്കുന്നുണ്ടെന്നാണ് പലരും വിമര്‍ശിക്കുന്നത്. ദൃശ്യത്തിന്റെ നാലാം ഭാഗത്തില്‍ ഈ തെറ്റുകള്‍ ജീത്തു ജോസഫ് പരിഹരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Social media discussion on Jeethu Joseph’s old interview
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ