കഴിഞ്ഞ ദിവസം മലയാള സിനിമാ പ്രേമികള്‍ക്ക് ഒരുപാട് ആവേശം നല്‍കിയ അനൗണ്‍സ്‌മെന്റായിരുന്നു രാഹുല്‍ സദാശിവന്റെ പുതിയ ചിത്രം ഒടിയന്റേത്. റെഡ് റെയ്ന്‍, ഭൂതകാലം, ഭ്രമയുഗം, ഡിയസ് ഈറെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള സംവിധായകന്റെ അടുത്ത ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടുന്നതായിരുന്നു അനൗണ്‍സ്‌മെന്റ്. ചിത്രത്തില്‍ നായകനാകുന്നത് പൃഥ്വിരാജ് ആണെന്നതായിരുന്നു ചിത്രത്തിന്റെ ഹൈപ്പുയര്‍ത്തിയ മറ്റൊരു ഫാക്ടര്‍.
വമ്പന്‍ പ്രൊജക്ടുകള്‍ ലൈനപ്പിലുള്ള പൃഥ്വിരാജിന്റെ കരിയറില്‍ വലിയ പൊട്ടന്‍ഷ്യലുള്ള ചിത്രമായി ഇതിനോടകം ഒടിയന്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സിനിമാ വൃത്തങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ ഒടിയന്‍ ചെയ്യാനായി വിപിന്‍ ദാസ് ചിത്രം സന്തോഷ് ട്രോഫിയില്‍ നിന്നും താരം പിന്മാറുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സിനിമാ ലോകം ഏറ്റെടുത്തിരിക്കന്നത്.
ഒടിയന്‍. Photo: X.com
പൃഥ്വിരാജിന്റെ ഈ നീക്കം താരത്തിനെ അനുകൂലമായിട്ടാണോ പ്രതികൂലമായിട്ടാണോ ബാധിക്കുക എന്ന വിലയിരുത്തലാണ് സമൂഹമാധ്യമങ്ങളിലെ സിനിമാ ഗ്രൂപ്പുകളില്‍ സജീവമായി നടക്കുന്നത്. രാഹുല്‍ സദാശിവന്റെ അടുത്ത പ്രൊജക്ടെന്ന നിലയില്‍ ചിത്രത്തിന് വലിയ പ്രധാന്യം നല്‍കേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെടുമ്പോഴും വിപിന്‍ ദാസെന്ന മിനിമം ഗ്യാരണ്ടി നല്‍കുന്ന സംവിധായകനെ ഒഴിവാക്കേണ്ടതില്ലായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കരണ്‍ ജോഹാറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കൈകോര്‍ക്കുന്ന ചിത്രത്തിന് വലിയ പൊട്ടന്‍ഷ്യലുണ്ടെന്നും ചിത്രത്തിന്റെ മേക്കിങ്ങും കഥയും മികച്ചതാക്കാന്‍ സാധിച്ചാല്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഒടിയന് സാധിക്കും എന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. രാജമൗലിയുടെ വാരണാസിയുടെ ഭാഗമാകുന്ന താരത്തിന് ഒടിയനിലൂടെ കേരളത്തിന് പുറത്തേക്ക് തന്റെ സ്റ്റാര്‍ഡം ഉറപ്പിക്കാന്‍ സാധിക്കുമെന്നും പലരും കണക്കുകൂട്ടുന്നു.
എന്നിരുന്നാലും വിപിന്‍ ദാസ് ചിത്രം ‘ഷുവര്‍ ഷോട്ടാ’യിരുന്നുവെന്നും വാഴ 2വിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് ക്വാളിറ്റി കീപ്പ് ചെയ്യുമെന്നും ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. ഒടിയന്‍ ഒരു പരീക്ഷണ ചിത്രമായി നില്‍ക്കെ സന്തോഷ് ട്രോഫി പൃഥ്വിക്ക് ഉറച്ച വിജയം സമ്മാനിച്ചേനെ എന്നാണ് പലരും വിലയിരുത്തുന്നത്.
ഖലീഫ. Photo: District
പൃഥ്വി ചിത്രത്തില്‍ നിന്നും പിന്മാറിയതോടെ ജോമോന്‍ ജ്യോതിറിനെ നായകനാക്കി വിപിന്‍ ദാസ് ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. അതേസമയം വമ്പന്‍ ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ ലൈനപ്പിലുള്ളത്. അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഐ നോബഡിയും ഓണം റിലീസിനൊരുങ്ങുന്ന ഖലീഫയും ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്താന്‍ കെല്‍പ്പുള്ള ചിത്രങ്ങളാണ്.
Content Highlight: Social media discussion around Prithviraj’s rejection of Santhosh Trophy and announcement of Odiyan Movie