ഏറെ പ്രതീക്ഷകള്‍ക്കും ഹൈപ്പിനുമൊടുവില്‍ കഴിഞ്ഞ മാസമാദ്യം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ കാരണവന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയോടെ തിയേറ്ററിലെത്തിയ ചിത്രത്തിന് എന്നാല്‍ ബോക്‌സ് ഓഫീസില്‍ നിന്നും പരാജയം രുചിക്കേണ്ടി വന്നിരുന്നു.
മലയാള സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയില്‍ ഒരുങ്ങിയ പേട്രിയറ്റ് എണ്‍പത് കോടിയോളം നേടിയിരുന്നു. എന്നാല്‍ 125 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റായി കണക്കാക്കുന്നത്. സമകാലിക പ്രസക്തിയുള്ള വിഷയമായിരുന്നു ചിത്രം കൈകാര്യം ചെയ്തിരുന്നതെങ്കിലും സംവിധായകന്റെ കഥ പറച്ചില്‍ രീതി പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ പോകുകയായിരുന്നു.
പേട്രിയറ്റ് . Photo: IMDB
ചിത്രത്തില്‍ ഡാനിയേല്‍ ജെയിംസെന്ന കഥാപാത്രമായി മമ്മൂട്ടിയും കേണല്‍ റഹീം നായിക്കെന്ന കഥാപാത്രമായി മോഹന്‍ലാലും വേഷമിട്ടപ്പോള്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സീ ഫൈവിലൂടെ ചിത്രം ഒ.ടി.ടിയില്‍ റിലീസായപ്പോള്‍ വലിയ ചര്‍ച്ചകളാണ് സിനിമാ പേജുകളില്‍ അരങ്ങേറുന്നത്. ചിത്രത്തിലെ പല രംഗങ്ങള്‍ക്കും കഥപാത്രങ്ങള്‍ക്കും ഇതിനോടകം ട്രോളുകളും ലഭിക്കുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച കേണല്‍ റഹീം നായിക്കെന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. രണ്ടോ മൂന്നോ ആക്ഷന്‍ രംഗങ്ങള്‍ക്കൊടുവില്‍ കഥാപാത്രം ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നത് കാണാം. കഥാപാത്രത്തിന്റെ മരണത്തോടെ ചിത്രത്തിന്റെ ഗ്രാഫ് വലിയ രീതിയില്‍ താഴേക്ക് പോകുന്നുണ്ട്. ഇത് ചിത്രത്തിന്റെ ആസ്വാദനത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ട പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ പേട്രിയറ്റില്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ നേരത്തേ ഭിത്തിയില്‍ കയറ്റാതെ കൂടുതല്‍ നേരം നിലനിര്‍ത്തിയിരുന്നെങ്കില്‍ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ ഗതി തന്നെ മാറിയേനെയെന്ന് അഭിപ്രായപ്പെടുകയാണ് പലരും. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്ന നിമിഷമാണ് ഏറ്റവും കൂടുതല്‍ ആവേശം നല്‍കുന്ന സീനെന്നും ഇതിന് ശേഷം താരത്തിന്റെ ആക്ഷന്‍ സ്വീകന്‍സുകളിലെല്ലാം വലിയ പ്രതികരണമായിരുന്നു ലഭിച്ചതെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ കഥാപാത്രം കൊല്ലപ്പെടുന്നത് മുതല്‍ ചിത്രവും ഡൗണ്‍ ആകുന്നുണ്ട്.
കേണല്‍ റഹീം നായിക്ക്. Photo: Mid day
യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഈ കഥാപാത്രത്തെ കൊലപ്പെടുത്തിയതെന്ന ചോദ്യവും സംവിധായകനോട് പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. ഈ മരണം ചിത്രത്തിലെ പ്രധാനപ്പെട്ട ടേണിങ് പോയിന്റോ, മറ്റേതെങ്കിലും വിധത്തില്‍ ജസ്റ്റിഫൈ ചെയ്യല്ലോ ആകുന്നില്ലെന്നും ഇതിന് പകരം മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തിന്റെ ക്ലൈമാക്‌സിലേക്ക് ലീഡ് നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാക്കി ചിത്രം മാറ്റാമെന്നായിരുന്നു പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Social media criticizes Director’s decision to kill Mohanlal’s character in patriot movie