ആദ്യ ഭാഗം പരാജയമായ ഒരു ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ നൂറുകോടിയും പിന്നിട്ട് സിനിമയെ വെല്ലുന്ന മാസ് കാണിച്ച് മുന്നേറുകയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 3. കോമിക് കഥാപാത്രങ്ങള്‍ക്ക് സമാനമായി ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിച്ച സംവിധായകന്‍ മലയാളത്തിലെ മികച്ച കോമഡി ഫ്രാഞ്ചൈസുകളിലൊന്നാണ് സൃഷ്ടിച്ചത്.
ആട്. Photo: IBT Times
ഷാജിപാപ്പന്‍, സാത്താന്‍ സേവ്യര്‍, ഡ്യൂഡ് തുടങ്ങി ഒട്ടനവധി ഫാന്‍ ഫോളോയിങ്ങുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം ആടിന്റെ മൂന്ന് ഭാഗങ്ങളിലുമായി വന്ന് പോയ ഓരോ ചെറിയ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇക്കൂട്ടരില്‍ പ്രധാനിയായിരുന്നു ഷാജി പാപ്പന്റെ ഭാര്യയായി വേഷമിട്ട ശ്രിന്ദയുടെ കഥാപാത്രം. 2015 ല്‍ പുറത്തിറങ്ങിയ ആടിന്റെ ആദ്യഭാഗത്തില്‍ വടംവലിക്കിടെ പരിക്ക് പറ്റിയ ഷാജി പാപ്പനെ ഉപേക്ഷിച്ച് പോകുന്ന ഭാര്യയായിട്ടായിരുന്നു ശ്രിന്ദ വേഷമിട്ടിരുന്നത്.
എന്നാല്‍ ചിത്രത്തിലെ ഈ രംഗത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2004 ല്‍ പുറത്തിറങ്ങിയ ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ ജയസൂര്യ പറയുന്ന ഡയലോഗുമായുള്ള സാമ്യതയാണ് പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്. ചിത്രത്തില്‍ തന്റെ പക്കലുള്ള സിനിമാക്കഥ സംവിധായകനായി വേഷമിട്ട ലാലിന്റെ അടുത്ത് പറയാനാണ് ചന്തുവെത്തുന്നത്. കിഴക്കേ പാടം എന്ന അതിമനോഹരമായ ഗ്രാമത്തിലെ നല്ലവളായ പെണ്‍കുട്ടി തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകുന്ന കഥയായിരുന്നു ജയസൂര്യ പറഞ്ഞിരുന്നത്.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഡയലോഗ് വര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ ജയസൂര്യയുടെ തന്നെ ചിത്രത്തിന്റെ കഥയായി മാറിയതാണ് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നത്. വടംവലിയില്‍ നടുവിന് പരിക്കേറ്റ ഷാജി പാപ്പനെ ആദ്യനാളുകളില്‍ ഭാര്യയായ മേരി സ്‌നേഹത്തോടെ പരിചരിക്കുന്നുണ്ട്. പിന്നീട് ഷാജിയുടെ പരിക്ക് ഭേദമാകുന്നില്ലെന്ന് കണ്ടതോടെ മേരി ഷാജിയുടെ ഡ്രൈവറായ പൊന്നപ്പനൊപ്പം ഒളിച്ചോടുകയായിരുന്നു.
ചതിക്കാത്ത ചന്തു. Photo: Ott Play
അജുവര്‍ഗീസ് അവതരിപ്പിച്ച പൊന്നപ്പന്റെ ചിത്രത്തിലേക്കുള്ള എന്‍ട്രിയും ഭാര്യയുമായി ഒളിച്ചോടുന്നതിന് മുമ്പ് ഷാജി പാപ്പനോട് യാത്ര ചോദിക്കുന്ന രംഗങ്ങളുമെല്ലാം തിയേറ്ററില്‍ ചിരി പടര്‍ത്തിയിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ആട് 2ലും ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നു. പൊന്നപ്പന്‍ ഉപേക്ഷിച്ച് തേപ്പ്കട എന്ന ജങ്ഷനില്‍ മീന്‍വില്‍ക്കുന്ന മേരിയെയും മറ്റേതോ ഹതഭാഗ്യന്റെ ഭാര്യക്കൊപ്പം ഒളിച്ചോടുന്ന പൊന്നപ്പനെയുമാണ് ചിത്രത്തില്‍ കാണിച്ചത്.
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആട് 3യിലും ഇരുകഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്തായാലും ചതിക്കാത്ത ചന്തുവും ആടും തമ്മിലുള്ള ഈ കണക്ഷന്‍ സംവിധായകന്‍ മനഃപൂര്‍വ്വം ഉള്‍പെടുത്തിയതാണോ അതോ അപ്രതീക്ഷിതമാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
Content Highlight: Social media celebrates the connection between Aadu and Chathikatha chandhu movie