| Friday, 5th January 2018, 10:29 pm

'പറഞ്ഞിട്ട് പോയാമതി'; എ.കെ.ജിയെ ബാലപീഡകനാക്കി വി.ടി ബല്‍റാം; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് നേതാവും ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവുമായ എ.കെ ഗോപാലനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. ബല്‍റാം ആരോപണം ഉന്നയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് #പറഞ്ഞിട്ട്_പോയാമതി എന്ന ഹാഷ്ടാഗുമായാണ് സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

“എന്നാലിനി ബാലപീഢനം നടത്തിയ കമ്മി നേതാവ് എ.കെ.ജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരിക്കും” എന്നായിരുന്നു സ്വതന്ത്ര ചിന്തകര്‍ എന്ന ഗ്രൂപ്പിലെ പോസ്റ്റിനു താഴെ വന്ന കമന്റുകളിലൊന്നിനു മറുപടിയായി വി.ടി കുറിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കിംങ് ജോങ് ഉന്നിന്റെ യു.എസ് വിരുദ്ധ നിലപാടിനെ പ്രകീര്‍ത്തിച്ചെന്ന വാര്‍ത്തയുടെ ലിങ്കായിരുന്നു ഗ്രൂപ്പിലെ ചര്‍ച്ചയ്ക്കാധാരം. ഒരു ജനപ്രതിനിധി സംസാരിക്കേണ്ട മാന്യതയോടെയല്ല വി.ടിയുടെ കമന്റെന്ന വിമര്‍ശനവുമായാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

ചില പോസ്റ്റുകള്‍ കാണം:

Latest Stories

We use cookies to give you the best possible experience. Learn more