| Sunday, 5th November 2017, 10:54 pm

'കൊഞ്ഞനം കാട്ടിയിട്ടൊന്നും കാര്യം ഇല്ല മോളെ.. പോയി ടാക്‌സും പിഴയും അടച്ചിട്ടു വാ'; അമലാ പോളിനെ വിടാതെ പിന്തുടര്‍ന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നികുതിവെട്ടിപ്പ് ആരോപണത്തിന് പിന്നാലെ നടി അമലാ പോളിനെ സോഷ്യല്‍ മീഡിയ പിന്തുടര്‍ന്ന് ആക്രമിക്കുകയാണ്. നേരത്തെ ആരോപണത്തെ പരിഹസിച്ചു കൊണ്ടിട്ട പോസ്റ്റിനും പിന്നാലെ വന്ന മറ്റ് പോസ്റ്റുകള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയ പൊങ്കാലയിട്ടിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്റിനു പൊങ്കാലയാണ്.

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത, രാവിലത്തെ വര്‍ക്കൗട്ട് കഴിഞ്ഞുള്ള അമലയുടെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നമുക്ക് വന്ന് ചേരാനുള്ളതെല്ലാം അവ സ്വീകരിക്കാനുള്ള ത്രാണി കൈവരുമ്പോള്‍ നമ്മളെ തേടി വരും എന്ന ടാഗോര്‍ വചനത്തിനൊപ്പമാണ് നാക്ക് നീട്ടിയും മറ്റും വ്യത്യസ്ത പോസിലുള്ള സെല്‍ഫി അമല പോസ്റ്റ് ചെയ്തത്. സ്നേഹിക്കൂ,ജീവിക്കു,സന്തോഷിക്കൂ എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട് .


Also Read: ‘ധോണി യുവനിരയ്ക്കായി മാറി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’; താരത്തിനെതിരെ വിമര്‍ശനവുമായി വി.വി.എസ് ലക്ഷ്മണ്‍


കൊഞ്ഞനം കാട്ടിയിട്ടൊന്നും കാര്യം ഇല്ല മോളെ…. പോയി ടാക്‌സും പിഴയും അടച്ചിട്ടു വാ.. എന്നായിരുന്നു ഒരു കമന്റെങ്കില്‍ ഹാലോവീന്റെ മേക്കപ്പ് ആണോ എന്ന് ചോദിച്ചവരും ഉണ്ട്. ടാക്സ് അടയ്ക്കാത്തതിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ വേര്‍ഷന്‍ ആദ്യാണെന്നാണ് ചിലരുടെ കമന്റ്

Latest Stories

We use cookies to give you the best possible experience. Learn more