| Saturday, 27th October 2018, 12:50 pm

വീട്ടിലാക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ പൊലീസ് പിടിച്ചുകൊണ്ടു പോയി ജയിലിലിട്ടെന്ന് ശോഭാ സുരേന്ദ്രന്‍: കള്ളത്തരം കയ്യോടെ പിടിച്ചപ്പോള്‍ മലക്കം പറഞ്ഞ് ശോഭാസുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ അക്രമമുണ്ടാക്കിയവരെ പിടികൂടുന്ന പൊലീസ് കോളേജ് വിദ്യാര്‍ത്ഥികളെയും പിടിച്ചുകൊണ്ടു പോയി ജയിലിലിട്ടെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലാണ് ശോഭാ സുരേന്ദ്രന്‍ ഈയൊരു വാദം ഉന്നയിച്ചത്. എന്നാല്‍ അവതാരകനായ വിനു ഇതിനെ ഖണ്ഡിച്ചപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍ തിരുത്തുകയും ചെയ്തു.

ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍ “”ഞാന്‍ കൊട്ടാരക്കര സബ്ജയിലില്‍ പോയിരുന്നു. കോളേജിലേക്ക് പോകുന്ന കുട്ടികളെ പൊലീസ് ഓഫീസര്‍മാര്‍ ജീപ്പില്‍ കയറിയാല്‍ വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ഒരു ഡസനോളം വരുന്ന കുട്ടികളെ, നിരപരാധികളെ ജയില്‍ കൊണ്ടുപോയിട്ടിരിക്കുകയാണ്.””

നിലയ്ക്കല്‍ ഭാഗത്ത് നിന്നങ്ങോട്ട് കോളേജില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അപ്പോള്‍ പിന്നെ നിലയ്ക്കലിലും പമ്പയിലും പ്രതിഷേധത്തിന് വന്ന ആളുകളെ പൊലീസ് കൊണ്ടുപോയതെന്ന് പറയണമെന്നും അല്ലാതെ കോളേജില്‍ പോയി വരുന്ന വിദ്യാര്‍ത്ഥികളെ പിടികൂടിയെന്ന് പറയരുതെന്നും വിനു തിരുത്തുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more