| Friday, 15th November 2019, 8:35 pm

കോഴിക്കോട് വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവ് അറസ്റ്റില്‍; പിടിയിലായത് 744 ലിറ്റര്‍ വ്യാജ കള്ള്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവ് എക്‌സൈസ് പിടിയില്‍. എസ്.എന്‍.ഡി.പി യോഗം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ വി.പി അശോകനാണ് എക്‌സൈസ് പിടികൂടിയത്.

കോഴിക്കോട് കാരന്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീടിന് സമീപത്തെ ഷെഡ്ഡില്‍ നിന്ന് വ്യാജ കള്ള് നിര്‍മ്മാണത്തിനുള്ള പഞ്ചസാര ലായനിയും പിടികൂടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

744 ലിറ്റര്‍ വ്യാജ കള്ളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ക്ക് കാരന്തൂരില്‍ കള്ള് ഷാപ്പ് ഉണ്ട്. വ്യാജ കള്ള് ഉണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more