തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍.
വെള്ളാപ്പള്ളി ശ്രമിക്കുന്നത് വര്‍ഗീയ കലാപം ഉണ്ടാക്കാനാണെന്നും അദ്ദേഹം നേതൃസ്ഥാനം വഹിച്ചതിന് ശേഷം കഴിഞ്ഞ 29 വര്‍ഷമായി എസ്.എന്‍.ഡി.പിക്ക് ഒരു വളര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും ഗോപിനാഥന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കുന്നതിന് രാജ്യവ്യാപക ഗൂഢശ്രമം നടക്കുന്നുവെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാല്‍, ഈ ഗൂഢശ്രമത്തെ തടയാന്‍ എന്ത് ശ്രമമാണ് അദ്ദേഹം നടത്തിയതെന്നും ഗോപിനാഥന്‍ ചോദിച്ചു.
എസ്.എന്‍.ഡി.പിയെ തകര്‍ക്കാന്‍ ഏതെല്ലാം മേഖലയിലാണ് നീക്കം നടക്കുന്നതെന്ന് പറയേണ്ടത് ജനറല്‍ സെക്രട്ടറിയാണ്. ഈ നീക്കത്തിന് പിന്നില്‍ മുസ്‌ലിങ്ങളും നായന്മാരുമാണെന്നാണ് പ്രസ്താനകളിലൂടെ വെള്ളാപ്പള്ളി പറയാന്‍ ഉദ്ദേശിക്കുന്നതെന്നും ഗോപിനാഥന്‍ വ്യക്തമാക്കി.
ശ്രീനാരായണ ഗുരു എന്ത് പാടില്ലെന്ന് പറഞ്ഞിട്ടുണ്ടോ അത് ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എസ്.എന്‍.ഡി.പി യോഗം ആസ്ഥാന ഓഫീസ് ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കൊല്ലം കപ്പലണ്ടിമുക്കിലെ 50 സെന്റ് സര്‍ക്കാര്‍ ഭൂമി എസ്.എന്‍.ഡി.പിക്ക് നല്‍കിയത്. തന്റെ ശ്രമഫലമായാണ് ആ ഭൂമി നേടിയെടുത്തത്.
ബി.ഡി.ജെ.എസ്. ബി.ജെ.പി ഘടകകക്ഷിയായത് കൊണ്ടാണ് വെള്ളാപ്പള്ളി നിലനില്‍ക്കുന്നത്. വെള്ളാപ്പള്ളിക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരാണ്.
എസ്.എന്‍.ഡി.പിയില്‍ ഭരണമാറ്റം വന്നേ തീരൂ. ഇക്കാര്യത്തില്‍ കോടതി ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ വെള്ളാപ്പള്ളി പറയുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് പറഞ്ഞ് പിണറായി വിജയനെയും വെള്ളാപ്പള്ളി സുഖിപ്പിക്കുന്നുണ്ട്. മൂന്നാം ഊഴം വരുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി സ്വന്തം മണ്ഡലമായ ചേര്‍ത്തലയില്‍ തനിക്ക് അനുകൂലമായ ഒരാളെ പോലും വിജയിപ്പിച്ചിട്ടില്ലെന്നും ഗോപിനാഥന്‍ ചൂണ്ടിക്കാട്ടി.
പണം കൊടുത്ത് അഡ്മിഷനും നിയമനവും നേടിയവരെ ഒഴിച്ചു നിര്‍ത്തിയാല്‍ സമുദായത്തിലെ ഒരു അംഗത്തിനും സംഘടന കൊണ്ട് പ്രയോജനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: SNDP former Genaral Secretary ADv. K Gopinathan Criticise Vellappally Natesan