| Saturday, 1st September 2018, 1:57 pm

തിരുവനന്തപുരം നഗരത്തില്‍ നിന്ന് ആറുകോടി രൂപ വിലയുള്ള മയക്കുമരുന്ന് പിടികൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഏകദേശം ആറുകോടി രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പൊലീസ് പിടികൂടി.

തിരുവനന്തപുരം നഗരത്തിനടുത്ത് അട്ടക്കുളങ്ങരയില്‍ വെച്ച് മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് പൊലീസ് ഈ സംഘത്തെ പിടികൂടിയത്.


ALSO READ: പ്രളയക്കെടുതി; ഇത്തവണത്തെ സി.ബി.എസ്.ഇ കലോത്സവം നടത്തില്ല; തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും


ആറുകിലോയോളം വരുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. കേസില്‍ പ്രതികളായ മൂന്ന് പേരേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതുകുടാതെ ആറരലക്ഷം രൂപയും ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more