2025ല്‍ ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടുന്ന വനിതാ താരമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന. ഈ വര്‍ഷം 1703 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്. 2025ല്‍ ഒറ്റ ടെസ്റ്റ് മത്സരം പോലും കളിക്കാതിരുന്ന താരം ഏകദിനത്തില്‍ നിന്നും ടി-20യില്‍ നിന്നുമാണ് ഇത്രയും റണ്‍സടിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഈ വര്‍ഷം ഏറ്റവുമധികം ഏകദിന റണ്‍സ് നേടിയ വനിതാ താരവും മന്ഥാന തന്നെയാണ്. 23 ഇന്നിങ്‌സില്‍ നിന്നും 61.90 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ അടിച്ചെടുത്തത് 1362 റണ്‍സ്. അഞ്ച് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണ് മന്ഥാന ഈ വര്‍ഷം അടിച്ചെടുത്തത്.
സ്മൃതി മന്ഥാന. Photo: BCCI Women/x.com
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന – ഇന്ത്യ – 1362*
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 1174
പ്രതീക റാവല്‍ – ഇന്ത്യ – 976
ടാസ്മിന്‍ ബ്രിറ്റ്‌സ് – സൗത്ത് ആഫ്രിക്ക – 937
ജെമീമ റോഡ്രിസ് – ഇന്ത്യ – 771
ഇതിന് പുറമെ 2025 ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത് താരവും മന്ഥാനയായിരുന്നു.
ഈ വര്‍ഷം കളിച്ച ഒമ്പത് ടി-20കളില്‍ നിന്നും 341 റണ്‍സാണ് മന്ഥാന ഇന്ത്യന്‍ ജേഴ്‌സിയില്‍ സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്ത മന്ഥാന, 37.88 ശരാശരിയിലും 135.88 സ്‌ട്രൈക് റേറ്റലുമാണ് സ്‌കോര്‍ ചെയ്തത്.
സ്മൃതി മന്ഥാന. Photo: BCCI Women/x.com
ഈ വര്‍ഷം ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ഓപ്പണര്‍. മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടിനെയടക്കം മറികടന്നുകൊണ്ടാണ് സൂപ്പര്‍ താരം ഈ റെക്കോഡില്‍ മൂന്നാമതെത്തിയത്. 33 ഇന്നിങ്‌സില്‍ 1613 റണ്‍സാണ് നാലാമതുള്ള റൂട്ടിന്റെ പേരിലുള്ളത്.
ശുഭ്മന്‍ ഗില്‍ (1764), ഷായ് ഹോപ്പ് (1760) എന്നിവര്‍ മാത്രമാണ് നിലവില്‍ ലിസ്റ്റില്‍ മന്ഥാനയ്ക്ക് മുമ്പിലുള്ളത്.
ഈ റെക്കോഡില്‍ ഗില്ലിനെയും ഹോപ്പിനെയും മറികടന്ന് ഒന്നാമതെത്താനും മന്ഥാനയ്ക്ക് അവസരമുണ്ട്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനത്തില്‍ 61 റണ്‍സ് നേടിയാല്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്ന് ഒന്നാമതെത്താനും 57 റണ്‍സടിച്ചാല്‍ ഹോപ്പിനെ മറികടന്ന് രണ്ടാമതെത്താനും മന്ഥാനയ്ക്ക് സാധിക്കും. നാളെ തിരുവനന്തപുരത്താണ് മത്സരം.
സ്മൃതി മന്ഥാന. Photo: BCCI Women/x.com
ഇതിന് പുറമെ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വനിതാ താരമെന്ന നേട്ടത്തിലെത്താനും മന്ഥാനയ്ക്ക് സാധിച്ചു. 2024ലെ സ്വന്തം റെക്കോഡ് തകര്‍ത്താണ് മന്ഥാന ഒന്നാമതെത്തിയത്.
(താരം – ടീം – വര്‍ഷം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന – ഇന്ത്യ – 2025 – 32 – 1703*
സ്മൃതി മന്ഥാന – ഇന്ത്യ – 2024 – 35 – 1659
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 2024 – 37 – 2593
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 2025 – 26 – 1364
നാറ്റ് സിവര്‍ ബ്രണ്ട് – ഇംഗ്ലണ്ട് – 2022 – 32 – 1346
Content Highlight: Smriti Mandhana’s brilliant batting performance in 2025