ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള ടി – 20 പരമ്പരയിലെ അവസാന മത്സരത്തിനാണ് ക്രിക്കറ്റ് കാത്തിരിക്കുന്നത്. ഇന്ന് (ഡിസംബര്‍ 30) വൈകുന്നേരം 7 മണിക്കാണ് ഈ മത്സരം അരങ്ങേറുക. അതിനാകട്ടെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി.
നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാല്‍ തന്നെ അഞ്ചാം മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍മന്‍പ്രീതും സംഘവും ഇറങ്ങുക. മറുവശത്ത് ആശ്വാസ വിജയമാണ് ലങ്കന്‍ വനിതകളുടെ ലക്ഷ്യം.
സ്മൃതി മന്ഥാന. Photo: BCCI women/x.com
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. 2025ല്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് മുന്നിലുള്ളത്. ഇതിനായി താരത്തിന് വേണ്ടത് 62 റണ്‍സ് മാത്രമാണ്.
നിലവില്‍ ഈ വര്‍ഷം മന്ഥാനയ്ക്ക് 1703 റണ്‍സുണ്ട്. 23 ഏകദിനത്തിലും ഒമ്പത് ടി – 20കളിലും കളിച്ചാണ് താരം ഇത്രയും റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചത്. ഇന്നത്തെ മത്സരത്തില്‍ 62 റണ്‍സ് നേടാനായാല്‍ ഇന്ത്യന്‍ മെന്‍സ് ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മറികടക്കാന്‍ സാധിക്കും.
ശുഭ്മന്‍ ഗില്‍. Photo: Johns/x.com
ശുഭ്മന്‍ ഗില്‍ ഈ വര്‍ഷം 1764 റണ്‍സാണ് തന്റെ പേരിനൊപ്പം എഴുതി ചേര്‍ത്തത്. 35 മത്സരങ്ങളിലെ 42 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഈ നേട്ടത്തിലെത്തിയത്. ഈ ലിസ്റ്റില്‍ നിലവില്‍ മന്ഥാന രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാമത്തെ മത്സരത്തില്‍ തിളങ്ങാനായാല്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം കൈവശം വെച്ച് താരത്തിന് ഈ വര്‍ഷം അവസാനിപ്പിക്കാന്‍ സാധിക്കും.
ശുഭ്മന്‍ ഗില്‍ – 35 – 1764
സ്മൃതി മന്ഥാന – 32 – 1703
കെ.എല്‍ രാഹുല്‍ – 24 – 1180
യശസ്വി ജെയ്സ്വാള്‍ – 14 – 916
രവീന്ദ്ര ജഡേജ – 20 – 870
Content Highlight: Smriti Mandhana needs 62 runs to surpass Shubhman Gill to become India’s top scorer 0f 2025