| Sunday, 2nd November 2025, 6:24 pm

മന്ഥാനാ മാജിക്കില്‍ തിരുത്തിയത് ഇന്ത്യന്‍ ചരിത്രം; ഫൈനലില്‍ ഇവള്‍ തൂക്കിയത് വമ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 വനിതാ ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സാണ് നേടിയത്.

ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷഫാലി വര്‍മയും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. നിലവില്‍ ഷഫാലി 39 പന്തില്‍ 38* റണ്‍സും സ്മൃതി 45 പന്തില്‍ 33* റണ്‍സുമാണ് നേടിയത്. മികച്ച രീതിയില്‍ ക്രീസില്‍ തുടരുന്നതിനോടൊപ്പം ഒരു മിന്നും നേട്ടവും ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാ ലോകകപ്പ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് മന്ഥാന സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ 2017ല്‍ മിതാലി രാജ് സ്വന്തമാക്കിയ നേട്ടം മറികടന്നാണ് സ്മൃതി ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാ ലോകകപ്പ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, വര്‍ഷം എന്ന ക്രമത്തില്‍

സ്മൃതി മന്ഥാന – 416* – 2025

മിതാലി രാജ് – 409 – 2017

പൂനം റാവുത് – 381 – 2017

ഹര്‍മന്‍പ്രീത് കൗര്‍ – 359 – 2017

സ്മൃതി മന്ഥാന – 327 – 2022

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, നല്ലപുറെഡ്ഡി, രേണുക സിങ്

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ലോറ വോള്‍വാര്‍ട്ട് (ക്യാപ്റ്റന്‍), തസ്മിന്‍ ബ്രിറ്റ്‌സ്, അനെക് ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജാഫ്ത (വിക്കറ്റ് കീപ്പര്‍), ക്ലോ ട്രയോണ്‍, അനേറി ഡെര്‍ക്‌സെന്‍, നഥൈന്‍ ഡി ക്ലര്‍ക്ക്, അയബോങ്ക ഗാക്ക, നൊകുലുലെക്കോ മ്ലാബ

Content Highlight: Smriti Mandhana In Great Record Achievement In  Women’s World Cup

We use cookies to give you the best possible experience. Learn more