| Thursday, 30th October 2025, 3:07 pm

ഫീല്‍ഡിലും മന്ഥാന മാജിക്; ഓസീസിനെതിരെ സെമിക്ക് ഇറങ്ങുന്നത് വമ്പന്‍ നേട്ടത്തോടെ

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. അതേസയം നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ ജീവന്‍മരണ പോരാട്ടത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്.

അപരാജിതരായി തുടരുന്ന ഓസീസിനെ തളയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തുതന്നെയായാലും ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയുള്‍പ്പെടുന്ന ഇന്ത്യന്‍ പട കങ്കാരുക്കളെ തളയ്ക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തുന്ന മന്ഥാനയുടെ കരുത്ത് എടുത്തുപറയേണ്ടതാണ്. ഓസീസിനെതിരെ തളത്തിവിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ നേട്ടത്തിലും തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. 2025 വനിതാ ഏകദിനത്തിലെ ഒരു എഡിഷനില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഫീല്‍ഡിങ് ഡിസ്മിസല്‍ ചെയ്യുന്ന താരം എന്ന നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ 2017ല്‍ ജുലേന്‍ ഗോസ്വാമി സ്വന്തമാക്കിയ നേട്ടമാണ് സ്മൃതി മറികടന്നത്.

2025 വനിതാ ഏകദിനത്തിലെ ഒരു എഡിഷനില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഫീല്‍ഡിങ് ഡിസ്മിസല്‍ ചെയ്യുന്ന താരം, പുറത്താക്കല്‍, വര്‍ഷം എന്ന ക്രമത്തില്‍

സ്മൃതി മന്ഥാന – 8* – 2025

ജുലേന്‍ ഗോസ്വാമി – 7 – 207

ദിയാന എഡുല്‍ജി – 6 – 1993

രൂപാജ്ഞലി ശാസ്ത്രി – 6 – 2000

മാത്രമല്ല ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 60.83 എന്ന ശരാശരിയില്‍ 365 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമുള്‍പ്പെടെയാണ് സ്മൃതിയുടെ തേരോട്ടം.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

അലീസ ഹീലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫോബ് ലീച്ച്ഫീല്‍ഡ്, എലിസ് പെറി, ബെത് മൂണി, അന്നബെല്‍ സതര്‍ലന്‍ഡ്, ആഷ്ലീ ഗാര്‍ഡ്ണര്‍, താലിയ മഗ്രാത്, സോഫി മോളിനക്സ്, അലാന കിങ്, കിം ഗാര്‍ത്, മേഗന്‍ ഷട്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, അമന്‍ജോത് കൗര്‍, ഹര്‍മന്‍പ്രീത് കൗപര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, രാധ യാദവ്, ക്രാന്തി ഗൗഡ്, എന്‍. ചാരിണി, രേണുക സിങ്.

Content Highlight: Smriti Mandhana In Great Record Achievement In Women’s World Cup 2025

We use cookies to give you the best possible experience. Learn more