| Sunday, 14th June 2026, 9:34 pm

പാകിസ്ഥാനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ രാജകുമാരി; തൂക്കിയത് ഇതിഹാസ നേട്ടം

സുദേവ് എ

ഐ.സി.സി വിമണ്‍സ് ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് 171 റണ്‍സ് വിജയലക്ഷ്യം. ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സ് പാകിസ്ഥാനെതിരെ ഉയര്‍ത്തിയത്.

വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 68 റണ്‍സാണ് സ്മൃതി നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

തുടക്കത്തില്‍ തന്നെ ഷെഫാലി വര്‍മയേയും ജെമീമ റോഡ്രിഗസിനെയും നഷ്ടമായ ഇന്ത്യയെ സ്മൃതിയുടെ ഇന്നിങ്സാണ് കരകയറ്റിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പമാണ് സ്മൃതി ഇന്നിങ്സ് മുന്നോട്ട് നയിച്ചത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വിമണ്‍സ് ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും സ്മൃതി മാറി. ജെമീമ റോഡ്രിഗസിനെ മറികടന്നാണ് സ്മൃതി ഈ നേട്ടം കൈവരിച്ചത്. 2023ലെ വിമണ്‍സ് ടി-20 ലോകകപ്പില്‍ 53 റണ്‍സായിരുന്നു ജെമീമ നേടിയിരുന്നത്.

സ്മൃതിക്ക് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ 36 റണ്‍സും സ്വന്തമാക്കി. നാല് ഫോറുകളാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനവും ഏറെ നിര്‍ണായകമായി. 17 പന്തില്‍ നിന്നും 34 റണ്‍സാണ് റിച്ച അടിച്ചെടുത്തത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് റിച്ച അടിച്ചെടുത്തത്.

പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ക്യാപ്റ്റന്‍ ഫാത്തിമ സന, സാദിയ ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും തസ്മിയ റുബാബ്, റമീന്‍ ഷമീം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ഭാരതി ഫുള്‍മാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ശ്രീ ചരണി, ക്രാന്തി ഗൗഡ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഗള്‍ ഫിറോസ, മുനീബ അലി (വിക്കറ്റ് കീപ്പര്‍), ആയിഷ സഫര്‍, സൈറ ജബീന്‍, ആലിയ റിയാസ്, നതാലിയ പെര്‍വൈസ്, ഫാത്തിമ സന (ക്യാപ്റ്റന്‍), റമീന്‍ ഷമീം, നഷ്റ സന്ധു, തസ്മിയ റുബാബ്, സാദിയ ഇക്ബാല്‍.

Content Highlight: Smriti Mandhana create a huge record vs Pakistan in women’s T20 world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more