| Saturday, 2nd February 2019, 8:03 pm

റാങ്കിംഗിലും മന്ദസ്മിതം;സ്മൃതി മന്ദാന ഏകദിന ബാറ്റ്‌സ്‌വുമണ്‍ പട്ടികയില്‍ ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന ഐ.സി.സിയുടെ ഏകദിന ബാറ്റ്‌സ്‌വുമണ്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ന്യൂസിലാന്റിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

ന്യൂസിലാന്റില്‍ ആദ്യ കളിയില്‍ സെഞ്ച്വറിയും രണ്ടാം കളിയില്‍ പുറത്താകാതെ 90 റണ്‍സും മന്ദാന നേടിയിരുന്നു. പരമ്പര തുടങ്ങുന്നതിന് മുമ്പ് റാങ്കിംഗില്‍ മൂന്നാമതായിരുന്നു മന്ദാന. ആസ്‌ട്രേലിയയുടെ എലിസ് പെരിയേയും മെഗ് ലാനിനേയും പിന്തള്ളിയാണ് മന്ദാന ചരിത്ര നേട്ടം സ്വന്തമാക്കിയത്.

2018 ല്‍ മാത്രം 15 കളികളില്‍ നിന്നായി രണ്ട് സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ച്വറികളുമാണ് മന്ദാന അടിച്ചെടുത്തത്.

ALSO READ: പന്ത് കൊണ്ടൊരു പ്രതികാരം; ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഖത്തര്‍

അതേസമയം സൂപ്പര്‍താരം മിതാലി രാജ് നാലില്‍ നിന്ന് അഞ്ചാമതായി. മിതാലിയും മന്ദാനയുമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ താരങ്ങള്‍.

ബൗളര്‍മാരുടെ പട്ടികയില്‍ പാകിസ്താന്റെ സനാ മിര്‍ ആണ് ഒന്നാമത്. ഇന്ത്യയുടെ ജൂലന്‍ ഗോസ്വാമി നാലാമതും പൂനം പാണ്ഡെ, ദീപ്തി ശര്‍മ്മ എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലുമാണ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more