| Thursday, 25th February 2016, 10:13 am

പാര്‍ലമെന്റിലേത് വെറും അഭിനയം, സ്മൃതി ഇറാനി പറഞ്ഞത് പച്ചക്കള്ളം, തെളിവുകള്‍ ഇതാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രോഹിത് വെമുല വിഷയത്തില്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ പറഞ്ഞത് പച്ചക്കള്ളം. ആത്മഹത്യ ചെയ്ത രോഹിത് വെമുലയെ രക്ഷിക്കാന്‍ ഒരു ഡോക്ടറെപ്പോലും അനുവദിച്ചില്ലെന്നും രാവിലെ വരെ പോലീസിനെ ഉള്ളിലേക്ക് കടത്തിവിട്ടില്ലെന്നുമാണ് സ്മൃതി ഇറാനി ലോക്‌സഭയില്‍ പറഞ്ഞത്.

രോഹിത്തിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ രക്ഷിക്കാനാകുമായിരുന്നെന്നും ആ കുട്ടിയെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല എന്നുമാണ് സ്മൃതി ഇറാനി ആരോപിച്ചത്.

എന്നാല്‍ സ്മൃതി ഇറാനിയുടെ ഈ പരാമര്‍ശം പച്ചക്കള്ളമാണെന്ന് സോഷ്യല്‍ മീഡിയ തെളിവുസഹിതം പുറത്തുവിട്ടിരിക്കുകയാണ്. ആത്മഹത്യ ചെയ്ത രോഹിത് വെമുലയെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. രാജശ്രീ പരിശോധിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ക്കൊപ്പം തെലങ്കാന പോലീസിനെയും രോഹിതിന്റെ മൃതശരീരത്തിനു സമീപം കാണാം.വീഡിയോ കാണാം:

രോഹിത് വെമുല ആത്മഹത്യ ചെയ്തു എന്നറിഞ്ഞയുടന്‍ താന്‍ ആരോഗ്യകേന്ദ്രത്തിലേക്കു വിളിക്കുകയും അഞ്ചുമിനിറ്റിനുള്ളില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഹോസ്റ്റലില്‍ എത്തുകയും ചെയ്തതായി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയുടെ സാക്ഷ്യവും പുറത്തുവന്നിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍ രോഹിത്തിന്റെ മിടിപ്പ് പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്‌തെന്നാണ് സിക്രുള്ള നിഷാ എന്ന വിദ്യാര്‍ഥി ഫേസ്ബുക്കില്‍ കുറിച്ചത്.

Related: ‘വേശ്യാ’ വിളിയിലല്ല, ‘സംഘീ’ വിളിയിലാണ് അപമാനിതരാവുക; ജെ.എന്‍.യു യൂണിയന്‍ വൈസ് ചെയര്‍മാന്‍

“ഈ കുട്ടിയെ രക്ഷിക്കാന്‍ ആരും ഡോക്ടറെ അനുവദിച്ചില്ല. പകരം അവന്റെ മൃതശരീരം രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നു. രാവിലെ 6.30വരെ പോലീസുകാരെയും കടത്തിവിട്ടില്ല.” എന്നാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം. ഇത് തന്റെ അഭിപ്രായമല്ലെന്നും പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പറയുന്നതെന്നും പറഞ്ഞാണ് ഈ കള്ളം മാനവവിഭവശേഷി മന്ത്രി പാര്‍ലമെന്റില്‍ എഴുന്നള്ളിച്ചത്.

രോഹിതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയെക്കുറിച്ചാണ് താന്‍ പറയുന്നത്. അല്ലാതെ ഒരു ദളിത് വിദ്യാര്‍ഥിയെക്കുറിച്ചല്ലെന്ന മുഖവുരയോടുകൂടിയാണ് സ്മൃതി ഇറാനി തുടങ്ങിയത്. ഇത് ലോക്‌സഭയില്‍ ബഹളത്തിന് ഇടയാക്കിയിരുന്നു. മായാവതി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Related: ചന്ദ്രശേഖരനെ അറിയുമോ? കനയ്യകുമാറിനും19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെ.എന്‍.യു ഇളകി മറിഞ്ഞത് അദ്ദേഹത്തിന് വേണ്ടിയായിരുന്നു

സ്മൃതി ഇറാനി ഈ പ്രസംഗത്തിലൂടെ അവരുടെ ജാതി തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത സോഷ്യല്‍ മീഡിയ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ ക്ഷത്രിയ വിഭാഗത്തില്‍പ്പെടുന്ന ഖാത്രി ജാതിയില്‍പ്പെട്ടയാളാണെന്നു പറഞ്ഞ് രംഗത്തുവന്നിരുന്നു.

സമൃതി ഇറാനിയുടെ പ്രൊഫൈല്‍, സര്‍ക്കാര്‍ വെബ്‌സൈറ്റില്‍. അതില്‍ അച്ഛന്റെ പേരിനോടൊപ്പം “മല്‍ഹോത്ര” എന്ന് ചേര്‍ത്തിട്ടുണ്ട്. ഖാത്രി ജാതിയില്‍പെട്ടവരാണ് മല്‍ഹോത്ര വിഭാഗങ്ങള്‍.

മരണം സ്ഥിരീകരിച്ച ചീഫ് മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യം:

ജനുവരി 17നാണ് രോഹിതിനെ റൂം നമ്പര്‍ 207ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണുന്നത്. വൈകുന്നേരം 6.30നും 7നും ഇടയിലായിരുന്നു സംഭവം. ഇതിനുപിന്നാലെ ചിലര്‍ തന്നെ വിളിക്കുകയും 7.30ന് മുമ്പ് തന്നെ താന്‍ ഹോസ്റ്റലില്‍ എത്തിയതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജശ്രീ ദ ന്യൂസ് മിനിറ്റിനോടു പറഞ്ഞു.

“എന്‍.ആര്‍.എസ് ഹോസ്റ്റല്‍ മുറിയില്‍ രോഹിതിന്റെ മൃതശരീരം കണ്ടത് സെക്യൂരിറ്റി ജീവനക്കാരാണ്. ഏകദേശം രാത്രി 7.20 ഓടെ അവര്‍ എന്നെ വിളിച്ചു. അപ്പോള്‍ തന്നെ ഹോസ്റ്റലിലെത്തി രോഹിത്തിനെ പരിശോധിച്ചു. ഞാന്‍ അവിടെയെത്തുമ്പോഴേക്കും മൃതദേഹം ഫാനില്‍ നിന്നും അഴിച്ചിരുന്നു. പത്തുമിനിറ്റിനുള്ളില്‍ തന്നെ മരണം സ്ഥിരീകരിച്ചു. ഉടന്‍ തന്നെ ഞാന്‍ വി.സിയെ വിവരമറിയിച്ചു. രോഹിത്തിന്റെ ജീവന്‍രക്ഷിക്കാനുള്ള എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. പുലര്‍ച്ചെ 3 മണിവരെ ഞാന്‍ അവിടെയുണ്ടായിരുന്നു.” രാജശ്രീ പറഞ്ഞു.

രാജശ്രീ രോഹിത്തിനെ പരിശോധിച്ച കാര്യം യൂണിവേഴ്‌സിറ്റിയുടെ ഹെല്‍ത്ത് ബുക്കില്‍ അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 7.30നാണ് രോഹിത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഇക്കാര്യം വി.സിയെയും രജിസ്ട്രാറെയും, പോലീസിനെയും അറിയിച്ചിരുന്നെന്നും രാജശ്രീ ഒപ്പിട്ട ഹെല്‍ത്ത് ബുക്കില്‍ പറയുന്നു.

പോലീസിന്റെ സാന്നിധ്യത്തിലാണ് രോഹിത്തിന്റെ മൃതശരീരം പരിശോധിച്ചതെന്നും ഡോക്ടര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more