| Monday, 14th May 2018, 9:39 pm

സ്മൃതി ഇറാനിയെ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പില്‍ നിന്ന് മാറ്റി; സ്ഥാന ചലനം ദേശീയ അവാര്‍ഡ് വിവാദത്തിന് തൊട്ടു പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് സ്മൃതി ഇറാനിയെ മാറ്റി. പകരം രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന് വകുപ്പിന്റെ അധിക ചുമതല നല്‍കി. എന്നാല്‍ ടെക്സ്‌റ്റൈല്‍ വകുപ്പ് മന്ത്രിയായി സ്മൃതി ഇറാനി തുടരും.

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് തൊട്ടു പിന്നാലെയുണ്ടായ ഈ സ്ഥാന ചലനം സ്മൃതി ഇറാനിക്ക് വന്‍ തിരിച്ചടിയാണ്. നേരത്തെ മാനവ വിഭവശേഷി വകുപ്പില്‍ നിന്ന് മാറ്റിയിരുന്നു.

വൃക്ക മാറ്റല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന അരുണ്‍ ജയ്റ്റ്ലിക്ക് പകരം പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കാനും തീരുമാനമായി.

Latest Stories

We use cookies to give you the best possible experience. Learn more