| Monday, 5th May 2025, 2:56 pm

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക. മെഡിക്കൽ കോളേജിന്റെ ആറാം നിലയിലാണ് പുക ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ പുക ഉയർന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.

കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്.  ഓപ്പറേഷൻ തിയേറ്ററും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത് ആറാം നിലയിലാണ്. ഇവിടെയാണ് പുക ഉയർന്നത്. എന്നാൽ പരിശോധനയ്ക്കിടെയാണ് പുക ഉയർന്നത് എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും അധികൃതർ പറഞ്ഞു.

മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് പുക ഉയർന്നിരുന്നു.  ബാറ്ററികൾ കത്തിയതുമൂലമാണ് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു.

അന്ന് അഞ്ച് മരണങ്ങളായിരുന്നു അപകടത്തിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ട് പേരെ ആത്മഹത്യ ശ്രമത്തിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരാള്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

രോഗികളുടെ മരണം പുക ശ്വസിച്ചല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുനന്നു. രോഗികള്‍ മരിച്ചത് പുക ശ്വസിച്ചതിനാല്‍ അല്ലെന്നും അപകടം ഉണ്ടാവുന്നതിന് മുമ്പ് തന്നെ രോഗികളുടെ ആരോഗ്യ നില മോശമായിരുന്നെന്നും പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നു.

Content Highlight: Smoke again at Kozhikode Medical College

We use cookies to give you the best possible experience. Learn more