| Thursday, 23rd May 2019, 10:04 am

രാഹുല്‍ ഗാന്ധി അമേഠിയില്‍ 5000 വോട്ടുകള്‍ക്ക് പിന്നില്‍; ലീഡ് ചെയ്ത് സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ 40,000 ഭൂരിപക്ഷത്തിലേക്ക് കടക്കുമ്പോള്‍ അമേഠിയില്‍ 5000 വോട്ടുകള്‍ക്ക് പിന്നിലാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് സ്മൃതി ഇറാനി ലീഡ് നേടുകയായിരുന്നു.

ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എന്‍.ഡി.എ ലീഡ് കേവല ഭൂരിപക്ഷത്തിലേക്കെത്തിയിരിക്കുകയാണ്. 543 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. 300-ലധികം സീറ്റുകളില്‍ ഇപ്പോള്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു.

അതേസമയം, റായിബറേലിയില്‍ സോണിയ ഗാന്ധി 1000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more