| Sunday, 22nd May 2016, 3:13 pm

മൈക്രോമാക്‌സിന്റെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ 3000 രൂപയ്ക്കുള്ളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് അവരുടെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്.

3000 രൂപയ്ക്ക് താഴെയാണ് വില. ബോള്‍ട്ട് സുപ്രീം, ബോള്‍ട്ട് സുപ്രീം 2 എന്നിവയാണ് പുതിയ മോഡലുകളുടെ പേര്. ബോള്‍ട്ട് സുപ്രീമിന് 3.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 1.2 ജിഎച്ച് സെഡ് ക്വാഡ് കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 512 എംബിയാണ് റാം.

4 ജബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. 2 മെഗാപിക്‌സലാണ് ക്യാമറയും ഫഌഷുമുണ്ട്. 1200 എം.എച്ച് ആണ് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2749 രൂപയാണ് വില. വൈറ്റ്, ഗ്രേ, ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

ബോള്‍ട്ട് സുപ്രീം 2 വില്‍ 3.9 ഇഞ്ചാണ് ഡിഡ്പ്ലേ. 1.2 ജിഎച്ച് സെഡ് ക്വാഡ്‌കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 512 എംബിയാണ് റാം. 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്.

മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജിബിയാക്കി ഉയര്‍ത്താം. 1400 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ് ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2,999 രൂപയാണ് വില. േ്രഗ കളറിലാണ് ഫോണ്‍ പുറത്തിറക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more