| Thursday, 23rd June 2016, 3:15 pm

സ്മാര്‍ട്ട് സിറ്റി മൂന്നുവര്‍ഷത്തിനകമെന്ന് അധികൃതര്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി മൂന്ന് വര്‍ഷത്തിനം പൂര്‍ത്തിയാക്കുമെന്ന് സ്മാര്‍ട്ട് സിറ്റി അധികൃതര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്മാര്‍ട്ട് സിറ്റി വൈസ് പ്രസിഡന്റ് ജാബിര്‍ ബിന്‍ ഹാഫിസ്, സി.ഇ.ഒ ബാജു ജോര്‍ജ് എന്നിവരാണ് പങ്കെടുത്തത്. പ്രത്യേക ക്ഷണിതാവായി പ്രമുഖ വ്യവസായി എം.എ യൂസഫലിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായിട്ടാണ് സ്മാര്‍ട്ട് സിറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയെക്കുറിച്ചുളള വിശദാംശങ്ങളും പ്രവര്‍ത്തന പുരോഗതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചറിഞ്ഞു.

We use cookies to give you the best possible experience. Learn more